പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > സമകാലികം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സ്വാമിമാര്‍ ഉണ്ടാവുന്നത്...
ആര്‍. രാജേഷ്
പ്രാണായാമമൊക്കെ സ്വന്തം പേരിലാക്കി വിറ്റ് കാശുണ്ടാക്കുന്ന ശ്രീ ശ്രീ രവിശങ്കറാണ് മറ്റൊരവതാരം. ശ്വാസനിയന്ത്രണത്തിലൂടെ ജീവനകല അഭ്യസിപ്പിക്കുന്ന രവിശങ്കര്‍ സാധാരണക്കാര്‍ക്ക് അതീന്ദ്രിയതലമാണ് വാഗ്ദാനം ചെയ്യുന്നത്. പക്ഷെ രവിശങ്കറിന്‍റെ ലോക്കല്‍ ബ്രാഞ്ചുകളില്‍ പണം മുടക്കിവേണം കല അഭ്യസിക്കാന്‍. പാവപ്പെട്ടവന് രവിശങ്കറിന്‍റെ കേന്ദ്രത്തില്‍ പോയി ശ്വാസം വിടാനും പിടിച്ചു നിര്‍ത്താനുമൊക്കെ എവിടാ നേരം? അതൊക്കെ കൊള്ളാവുന്നവര്‍ അഭ്യസിക്കട്ടെ എന്നവര്‍ ചിന്തിക്കും.

കൊച്ചിയില്‍ ഒരഭ്യാസി ഇങ്ങനെ ശ്വാസം പിടിച്ച് കൈകൊട്ടിക്കളിച്ച് കെട്ടിടത്തില്‍ നിന്നു വീണു മരിക്കുകയുമുണ്ടായി. എന്തായാലും സിനിമാ സ്വാമിയായ സുനില്‍ ആര്‍ട്ട് ഓഫ് ലിവിംഗ് എന്ന ജീവനകല അഭ്യസിക്കുന്നത് നന്നായിരിക്കും. വണ്ടിച്ചെക്ക് നല്‍കിയെന്ന് തിലകനെപ്പോലുള്ളവര്‍ ആരോപിക്കുമ്പോള്‍, അതൊക്കെയിനി പൊലീസുകാര്‍ ചോദിക്കുമ്പോള്‍ ശ്വാസം പിടിച്ചും വിട്ടുമൊക്കെ ഉത്തരം പറയേണ്ടതല്ലേ. ശബരിമല തന്ത്രിയായിരുന്ന കണ്ഠരര് മോഹനരര് കടവന്ത്രയിലെ ഫ്ളാറ്റില്‍ പോയത് വിവാദമായപ്പോള്‍ അന്വേഷണമായി. ജസ്റ്റീസ് പരിപൂര്‍ണ്ണന്‍ കമ്മീഷന്‍ ഗണപതിയുടെ ജന്മനക്ഷത്രമേതെന്ന് ചോദിച്ചപ്പോള്‍ തന്ത്രി നിന്നു വിയര്‍ക്കുകയായിരുന്നു. രവിശങ്കറിന്‍റെ അഭ്യാസം കാശുകൊടുത്ത് പഠിച്ചിരുന്നെങ്കില്‍ ഇങ്ങനെയൊക്കെ വിഷമിക്കേണ്ടി വരുമായിരുന്നോ?

തമിഴ്നാട്ടിലെപ്പോലെതന്നെ സമീപ സംസ്ഥാനങ്ങളിലും ആരാധകരുള്ള കാഞ്ചി മഠാധിപതി സ്വാമി ജയേന്ദ്രസരസ്വതിക്ക് കൊലയാളിസ്വാമിയെന്ന ഓമനപ്പേര് വീണു കിട്ടിയില്ലേ. ഇവിടെ കേരളത്തില്‍ സകല അഭ്യാസവും കൈയിലുണ്ടായിരുന്നിട്ടും സ്വന്തം കടവില്‍ സ്വാമി ശ്വാശ്വതീകാനന്ദ മുങ്ങിത്താണ് 'സമാധി"യായി. ചാവാനും കൊല്ലാനുമൊക്കെ സ്വാമിമാര്‍ക്ക് ആരുടെയും അനുവാദം ആവശ്യമില്ലല്ലോ. പിന്നെയും സ്വാമിമാരുണ്ട്. പേരില്‍ മാത്രമേ സ്വാമിയെന്നുള്ളൂ. വിവാദതാന്ത്രികനായ ചന്ദ്രസ്വാമിയൊക്കെ ഈ വിഭാഗത്തില്‍ പെടുന്നവരാണ്. ഹവാലയും രാഷ്ട്രീയ കുതിരക്കച്ചവടവും കുതന്ത്രങ്ങളും ഗൂഢാലോചനയൊമൊക്കെയാണ് പുള്ളിക്ക് പ്രിയം.

പ്രകൃതിവിരുദ്ധ ലൈംഗികതയില്‍ അഗ്രഗണ്യരായ അജപാലകര്‍ക്കു വേണ്ടി ക്ഷമ ചോദിക്കേണ്ട ഗതികേട് പോപ്പിനുമുണ്ടായി. സിസ്റ്റര്‍ അഭയയുടെ മരണത്തിനു പിന്നിലെ ദുരൂഹത മറനീക്കി പുറത്തുവരുന്നതില്‍ താല്‍‌പര്യക്കുറവ് വൈദികശ്രേഷ്ഠന്മാര്‍ക്കു മാത്രമാണ്. നാര്‍കോ അനാലിസിസിനു വിധേയരായപ്പോള്‍ പറഞ്ഞതെന്തൊക്കെയാവുമെന്ന് അറിയാതെ ഉറക്കം നഷ്ടപ്പെട്ട പാവം അച്ചന്മാര്‍. തെറ്റുകാര്‍ ശിക്ഷിക്കപ്പെടട്ടെ. അതിന്‍റെ പേരില്‍ സഭയ്ക്ക് വിശ്വാസികളെ നഷ്ടപ്പെടാനൊന്നും പോവുന്നില്ല.

സിനിമാതാരങ്ങളും രാഷ്ടീയപ്രവര്‍ത്തകരുമായി കള്ളസ്വാമിമാര്‍ക്ക് അടുത്ത ബന്ധമുണ്ട്. രാഷ്ട്രീയക്കാര്‍ക്ക് ശത്രുവിനെ ജയിക്കാന്‍ സ്വാമിയുടെ മന്ത്രവും തന്ത്രവും ആവശ്യമാണ്. സിനിമാ-സീരിയല്‍ നടിമാരില്‍ ചിലരൊക്കെ കരിയര്‍വളര്‍ച്ചയ്ക്കായി സ്വാമിമാര്‍ നടത്തുന്ന യോനിപൂജകളില്‍ സഹകരിക്കാറുണ്ടത്രേ. സ്വാമിമാര്‍ക്കു മുന്നില്‍ തുണിയുരിഞ്ഞ് ഇരുന്നും കിടന്നുമൊക്കെ കൊടുത്തിട്ടും വളര്‍ന്നതും വികസിച്ചതുമൊക്കെ ശരീരം മാത്രമായിരുന്നു.

തെളിവുകളുടെ അഭാവത്തില്‍ ഇവരില്‍ പലരും രക്ഷപ്പെട്ടേക്കാം. ഭൂമി ഒന്നു കറങ്ങി വരുമ്പോഴേയ്ക്കും കള്ളസ്വാമിമാര്‍ പഴയ പ്രതാപം വീണ്ടെടുക്കും; പുതിയ സ്വാമിമാര്‍ പിറവിയെടുക്കും. ഭക്തരെ കറക്കാന്‍ ഹൈടെക് തന്ത്രങ്ങള്‍ അവരുടെ പക്കലുണ്ടാവുകയും ചെയ്യും.
<< 1 | 2 | 3 
കൂടുതല്‍
വാസ്കോഡ ഗാമ. ആരായിരുന്നു
ആകര്‍ഷണീയത കൂട്ടാന്‍ ചില വഴികള്‍
സ്വന്തമല്ല ഈ പഴങ്ങളും പച്ചക്കറികളും
പ്രിയസഖാവിന്‍റെ ഓര്‍മ്മകളില്‍
സ്വവര്‍ഗാനുരാഗത്തിന്‍റെ വേരോട്ടം
നീലം സഞ്ജീവ റെഡ്ഡിയെ ഓര്‍ക്കുമ്പോള്‍