പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > സമകാലികം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സ്വാമിമാര്‍ ഉണ്ടാവുന്നത്...  Search similar articles
ആര്‍. രാജേഷ്
WD
കള്ളസ്വാമിമാര്‍ക്കിത് ശനിദശാകാലമാണ്. അല്ലെങ്കില്‍ ഓരോരുത്തര്‍ക്കായി പറുദീസാ നഷ്ടം സംഭവിക്കില്ലല്ലോ. അതുമല്ലെങ്കില്‍ സമൂഹത്തിലെ ഉന്നതര്‍ക്ക് സമയവും കാലവുമൊക്കെ ഗണിച്ചു നല്‍കുന്നതിനിടെ സ്വന്തം കാലദോഷം കണ്ടെത്താന്‍ മറന്നുപോയതാവും.

ജീവന്‍ നിലനിര്‍ത്താന്‍ മാത്രം ഭക്ഷിക്കുന്ന, രുദ്രാക്ഷമാലയണിഞ്ഞ ഭസ്മം ധരിച്ച സന്യാസിമാര്‍‍. കൊടും ശൈത്യത്തിലും ഭഗവത് സാന്നിദ്ധ്യം തേടുന്ന ഇവരെക്കുറിച്ച് അറിയണമെങ്കില്‍ കൈലാസയാത്രയും മറ്റും നടത്തിയവരുടെ കുറിപ്പുകള്‍ വായിക്കണം.

ഇവിടെ, ശീതീകരിച്ച മുറികളില്‍, മദ്യലഹരിയില്‍ നഗ്നമേനി പുണര്‍ന്ന് കിടക്കുന്ന വ്യാജസന്യാസിമാരുടെ മനസില്‍ നിറഞ്ഞിരിക്കുന്നത് അധികാരമോഹമാണ്, കാമമാണ്, ആര്‍ത്തിയും അഹന്തയുമാണ്. രാഷ്ട്രീയത്തിലും ബിസിനസിലുമൊക്കെ ഇരുണ്ട ആള്‍ രൂപമായി പ്രവര്‍ത്തിക്കുന്ന ഇവര്‍ക്കു അധികാരവര്‍ഗത്തിന്‍റെ പിന്തുണയുണ്ട്. നീലച്ചിത്രവും ആയുധക്കടത്തുമൊക്കെ ഹോബിയാക്കിയ കള്ളസന്യാസിമാര്‍ പാവപ്പെട്ടവന്‍റെ വിശ്വാസത്തെ ചൂഷണം ചെയ്യുന്നു.

വയസറിയിക്കാത്ത പെണ്‍കുട്ടിയുടെ മേല്‍ വന്യമായി പടര്‍ന്ന് കയറാന്‍ വെമ്പുന്നവര്‍. കാമകലയുടെ ആചാര്യനായ വാത്സ്യായന മഹര്‍ഷിയെ പോലും നാണിപ്പിക്കുന്ന രതിവൈകൃതങ്ങള്‍ കൈവശമുള്ളവര്‍. തിന്നും കുടിച്ചും മദിക്കുമ്പോള്‍ ശരീരത്തില്‍ അങ്ങിങ്ങായി അടിഞ്ഞുകൂടുന്ന കൊഴുപ്പ് അകറ്റാന്‍ അവര്‍ക്കുമാത്രമായ വ്യായാമ മുറകളുണ്ട്. നീലച്ചിത്രങ്ങള്‍ ആസ്വദിച്ച്, അതിലഭിനയിക്കുന്നവരെ പുച്ഛിച്ച് അതിലും മികച്ച രംഗങ്ങള്‍ നടിക്കുന്നവര്‍. അശരണരായ പെണ്‍കുട്ടികളുടെ തളിര്‍മേനികളില്‍ പോറല്‍ വീഴ്ത്തി രസിക്കുമ്പോള്‍ കണ്ണീരിനൊപ്പം ശാപവചനങ്ങളും ഉതിരുന്നുണ്ടെന്ന് അവരറിയുന്നില്ല. അതൊരിക്കല്‍ തിരിച്ചടിയാവും. സന്തോഷ് മാധവന്‍‌മാരും ഹിമവല്‍ ഭദ്രാനന്ദന്മാരുമൊക്കെ കുടുങ്ങാന്‍ സ്വയം വഴിയൊരുക്കും. ഇതൊരു നിമിത്തമാണ്. അല്ലെങ്കില്‍ ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ച കാറില്‍ സഞ്ചരിക്കാനും പൊലീസ് സ്റ്റേഷനില്‍ ഭീഷണി മുഴക്കാനും വെടിപൊട്ടിക്കാനുമൊക്കെ ഭദ്രനു തോന്നുമോ? സന്തോഷാവട്ടെ സകല കളികളും സി.ഡി. യിലാക്കി ലോക്കറില്‍ സൂക്ഷിച്ചു വയ്ക്കുകയാണ് ചെയ്തത്.
1 | 2 | 3  >>  
കൂടുതല്‍
വാസ്കോഡ ഗാമ. ആരായിരുന്നു
ആകര്‍ഷണീയത കൂട്ടാന്‍ ചില വഴികള്‍
സ്വന്തമല്ല ഈ പഴങ്ങളും പച്ചക്കറികളും
പ്രിയസഖാവിന്‍റെ ഓര്‍മ്മകളില്‍
സ്വവര്‍ഗാനുരാഗത്തിന്‍റെ വേരോട്ടം
നീലം സഞ്ജീവ റെഡ്ഡിയെ ഓര്‍ക്കുമ്പോള്‍