പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > സമകാലികം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
വാസ്കോഡ ഗാമ. ആരായിരുന്നു
ടി ശശി മോഹന്‍
ഗാമയുടെ ക്രൂരതകള്‍

1502 ഫെബ്രുവരി 12ന് ഗാമ ഇന്ത്യയിലേക്കുള്ള രണ്ടാമത്തെ യാത്ര തുടങ്ങി. ആയുധങ്ങള്‍ നിറച്ച 20 കപ്പലുകളുമായായിരുന്നു ഇക്കുറി യാത്ര.

1498 ല്‍ തന്നെ എതിര്‍ത്ത മുസ്ളീം കച്ചവടക്കാരെ വകവരുത്താന്‍ ഉദ്ദേശിച്ചായിരുന്നു പുറപ്പാട്. നിസഹായരും നിര്‍ദോഷികളുമായ ഒട്ടേറെ ഇന്ത്യക്കാരെയും മുസ്ളീങ്ങളെയും ഗാമയും സംഘവും കൊന്നൊടുക്കി.

ഗാമയുടെ ക്രൂരതയ്ക്ക് ഒരു ഉദാഹരണം. മുസ്ളീം തീര്‍ത്ഥാടന കേന്ദ്രമായ മെക്കയില്‍ നിന്നും ഒരു കപ്പല്‍ വരുന്നതു വരെ ഗാമയും സംഘവും കാത്തിരുന്നു. കപ്പലെത്തിയപ്പോള്‍ അതിനെ വളഞ്ഞ് സാധനങ്ങളെല്ലാം അപഹരിച്ചു.

സ്ത്രീകളും കുട്ടികളുമടക്കം 380 യാത്രക്കാരെ അതില്‍ ബന്ദികളാക്കി കപ്പലില്‍ തീ കൊളുത്തി. നാലു ദിവസം കൊണ്ട് കപ്പല്‍ മുങ്ങി. എല്ലാവരും മരിച്ചു.

1502 ഓക്ടോബര്‍ 30ന് ഗാമ വീണ്ടും കോഴിക്കോടെത്തിയപ്പോള്‍ കച്ചവടക്കരാറിന് സാമൂതിരി തയ്യാറായിരുന്നു. പക്ഷെ കൈക്കരുത്ത് കാട്ടാനായിരുന്നു ഗാമയ്ക്ക് താത്പര്യം.

എല്ലാ മുസ്ളീങ്ങളെയും നശിപ്പിക്കുമെന്ന് പറഞ്ഞ അദ്ദേഹം 38 മീന്‍പിടുത്തക്കാരെ കെട്ടിത്തൂക്കി. കഴുത്തും കൈകാലുകളും വെട്ടി കബന്ധങ്ങള്‍ കടല്‍ത്തീരത്തേക്ക് ഒഴുക്കിവിട്ടു.

കോഴിക്കോട് പട്ടണം അദ്ദേഹം വെടിവച്ച് നശിപ്പിച്ചു. കച്ചവടത്തിന്‍റെ ആധിപത്യം പിടിച്ചെടുത്തു. 1503 ഫെബ്രുവരിയില്‍ നാട്ടിലേക്ക് മടങ്ങി.

1524-- ല്‍ തന്‍റെ അവസാനത്തെ ഇന്ത്യന്‍ യാത്രയില്‍ കൊച്ചിയില്‍ ഗാമ അന്തരിച്ചു.







<< 1 | 2 | 3 | 4 
കൂടുതല്‍
ആകര്‍ഷണീയത കൂട്ടാന്‍ ചില വഴികള്‍
സ്വന്തമല്ല ഈ പഴങ്ങളും പച്ചക്കറികളും
പ്രിയസഖാവിന്‍റെ ഓര്‍മ്മകളില്‍
സ്വവര്‍ഗാനുരാഗത്തിന്‍റെ വേരോട്ടം
നീലം സഞ്ജീവ റെഡ്ഡിയെ ഓര്‍ക്കുമ്പോള്‍
സിവി രാമന്‍ പിള്ളയുടെ 150 പിറന്നാള്‍ ഇന്ന്