പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > സമകാലികം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
വാസ്കോഡ ഗാമ. ആരായിരുന്നു
ടി ശശി മോഹന്‍
കോഴിക്കോടിന്‍റെ പെരുമ

കോഴിക്കോട് സാമൂതിരി രാജാവ് ഗാമയെ നന്നായി സ്വീകരിച്ചു. പക്ഷെ ആ സൗഹൃദം അധികം നീണ്ടില്ല.

സാമൂതിരിക്ക് ഗാമ വലിയ കേമത്തില്‍ നല്‍കിയ സമ്മാനങ്ങളൊക്കെ സാമൂതിരിയെ സംബന്ധിച്ചിടത്തോളം വിലപിടിക്കാത്തവയായിരുന്നു. അതൊരപമാനമായി സാമൂതിരി കരുതി വേഗം സ്ഥലം വിട്ടോളാന്‍ പറയുകയും ചെയ്തു.

ആഫ്രിക്കക്കാര്‍ രണ്ടും കൈയും നീട്ടി സ്വീകരിച്ച വിദേശ വസ്തുക്കള്‍, കച്ചവട കേന്ദ്രമായി ഉത്തുംഗ ശ്രേണിയില്‍ നില്‍ക്കുന്ന കോഴിക്കോടിന് വെറും പാഴ്വസ്തുക്കളായിരുന്നു.

പോരാത്തതിന് പ്രാദേശിക കച്ചവടക്കാരെയും അറബിക്കച്ചവടക്കാരെയും പിണക്കാന്‍ സാമൂതിരിക്ക് താത്പര്യവുമില്ലായിരുന്നു. സ്വര്‍ണവും വെള്ളിയും തരുകയാണെങ്കില്‍ മലഞ്ചരക്കുകള്‍ തരാമെന്നായിരുന്നു സാമൂതിരിയുടെ നിലപാട്.

ഗാമ 1498 ഓഗസ്റ്റല്‍ മടക്കയാത്ര തുടങ്ങി. 1999 സെപ്റ്റംബറില്‍ ലിസ്ബണിലെത്തി. വീരോചിതമായ വരവേല്പായിരുന്നു അദ്ദേഹത്തിന് ലഭിച്ചത്. പണവും ബഹുമതികളും ഏറെ കിട്ടി.

തുച്ഛമായ കച്ചവടമേ നടന്നുള്ളൂവെങ്കിലും അതില്‍ നിന്നും ഗാമയുണ്ടാക്കിയ ലാഭം 3000 ശതമാനമായിരുന്നവെന്ന് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിരിക്കുന്നു.



<< 1 | 2 | 3 | 4  >>  
കൂടുതല്‍
ആകര്‍ഷണീയത കൂട്ടാന്‍ ചില വഴികള്‍
സ്വന്തമല്ല ഈ പഴങ്ങളും പച്ചക്കറികളും
പ്രിയസഖാവിന്‍റെ ഓര്‍മ്മകളില്‍
സ്വവര്‍ഗാനുരാഗത്തിന്‍റെ വേരോട്ടം
നീലം സഞ്ജീവ റെഡ്ഡിയെ ഓര്‍ക്കുമ്പോള്‍
സിവി രാമന്‍ പിള്ളയുടെ 150 പിറന്നാള്‍ ഇന്ന്