പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > സമകാലികം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
വാസ്കോഡ ഗാമ. ആരായിരുന്നു
ടി ശശി മോഹന്‍
ഗാമയുടെ യാത്

1469ല്‍ പോര്‍ച്ചുഗലിലെ സിനെസിലാണ് ഗാമ ജനിച്ചത്. നഗരത്തിലെ ഗവര്‍ണറുടെ മകനായതുകൊണ്ട് നല്ല വിദ്യാഭ്യാസം കിട്ടി.

ജാവോ-11 രാജാവിന്‍റെ സദസ്സില്‍ സേവനം നടത്താന്‍ അവസരം കിട്ടി. 1492ല്‍ അദ്ദേഹം നാവികസേനയില്‍ പ്രവര്‍ത്തിച്ചു. ഗ്വിനിയ തീര്‍ത്ത പോര്‍ച്ചുഗീസ് കോളനികളെ ഫ്രഞ്ച് ആക്രമണത്തില്‍ നിന്നും സരക്ഷിക്കുന്ന സൈനിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.

യൂറോപ്പില്‍ നിന്ന് കടല്‍മാര്‍ഗ്ഗം ആഫ്രിക്ക ചുറ്റി ഇന്ത്യയിലെത്തുകയെന്ന ചരിത്രമുഹൂര്‍ത്തം നിര്‍വ്വഹിക്കാന്‍ ജാവോ-11 രാജാവ് തെരഞ്ഞെടുത്തത് ഗാമയുടെ അച്ഛന്‍ എസ്തവോയെ ആയിരുന്നു.

അദ്ദേഹം മരിച്ചപ്പോള്‍ ആ ചുമതല ഗാമയില്‍ വന്നു ചേര്‍ന്നു. 1497 ജൂലായ് എട്ടിനാണ് നാലു കപ്പലുകളില്‍ ഗാമയും സംഘവും ലിസ്ബണില്‍ നിന്ന് പുറപ്പെട്ടത്.

സെയിന്‍റ് ഗബ്രിയേല്‍, സെയിന്‍റ് റാഫേല്‍, വെരിയോ സ്റ്റള്‍ഫിപ്പ് എന്നിവര്‍ ഉള്‍പ്പെടുന്ന കപ്പല്‍സംഘം നവംബര്‍ 22ന് ശുഭ പ്രതീക്ഷാ മുനന്പ് ചുറ്റി വടക്കോട്ട് കുതിച്ചു.

യാത്രക്കിടയില്‍ മൊബാസ, മൊസിബിക്, കെനിയ, ചലിന്‍റി തുടങ്ങിയ സ്ഥലങ്ങളില്‍ ഇറങ്ങി കച്ചവടം നടത്തി. കപ്പല്‍ വടക്കോട്ട് നീങ്ങുന്തോറും ഈ രാജ്യങ്ങളുമായി പതിവായി കച്ചവടം നടത്തിപ്പോന്ന മുസ്ളീം വ്യാപാരികളുമായി ഗാമയ്ക്ക് ഇടയേണ്ടി വന്നു.

മലിന്‍റിയില്‍ ഗാമക്ക് നല്ല സ്വീകരണം ലഭിച്ചു. ഇന്ത്യയിലേക്ക് തിരിച്ചപ്പോള്‍ അറബി നാവികനായ അഹമ്മദ് ബിന്‍ മജീദിനെ കൂടെക്കൂട്ടി.

1948 മെയ് 20നാണ്, സുഗന്ധദ്രവ്യങ്ങളുടെയും മലഞ്ചരക്കുകളുടെയും രത്നങ്ങളുടെയും മുത്തുക്കുടകളുടെയും അക്കാലത്തെ ഏറ്റവും വലിയ കച്ചവടകേന്ദ്രമായിരുന്ന കോഴിക്കോട്ടെത്തി.

കൊയിലാണ്ടിക്കടുത്തുള്ള പാറകള്‍ നിറഞ്ഞ കാപ്പാട് കടപ്പുറത്തായിരുന്നു ഗാമ എത്തിയത്. ഇന്നത് ചെറിയൊരു വിനോദസഞ്ചാര കേന്ദ്രമായി മാറിയിട്ടുണ്ട്.

<< 1 | 2 | 3 | 4  >>  
കൂടുതല്‍
ആകര്‍ഷണീയത കൂട്ടാന്‍ ചില വഴികള്‍
സ്വന്തമല്ല ഈ പഴങ്ങളും പച്ചക്കറികളും
പ്രിയസഖാവിന്‍റെ ഓര്‍മ്മകളില്‍
സ്വവര്‍ഗാനുരാഗത്തിന്‍റെ വേരോട്ടം
നീലം സഞ്ജീവ റെഡ്ഡിയെ ഓര്‍ക്കുമ്പോള്‍
സിവി രാമന്‍ പിള്ളയുടെ 150 പിറന്നാള്‍ ഇന്ന്