ചരിത്ര പുരുഷനാണ് പോര്‍ച്ചുഗീസുകാരനായ വാസ്കോഡ ഗാമ.
യൂറോപ്പില്‍ നിന്ന് കടല്‍മാര്‍ഗ്ഗം ഇന്ത്യയിലെത്തിയപ്പോള്‍ - യൂറോപ്പും ഇന്ത്യയുമായുളള കച്ചവടത്തിന് തുടക്കമിടുകയായിരുന്നു അദ്ദേഹം.
1498 മെയ് 20നായിരുന്നു അദ്ദേഹം അറബിക്കടലിലൂടെ കോഴിക്കോടിനടുത്തുള്ള കാപ്പാട് കടപ്പുറത്ത് കപ്പലിറങ്ങിയത്. (മെയ് 17, 18 എന്നീ തീയതികളും ചില ചരിത്രകാരന്മാര്‍ പറയുന്നുണ്ട്.).
കച്ചവടക്കാരനായി വന്ന ഗാമ അടുത്തവട്ടം കോഴിക്കൊട്ടെത്തിയത് കലാപകാരിയായിട്ടായിരുന്നു. പോര്‍ച്ചുഗലില്‍ നിന്നും ഒരുങ്ങിത്തന്നെയാണദ്ദേഹം പുറപ്പെട്ടത്.
വഴിയില്‍ കണ്ട കച്ചവടക്കാരേയും ഹജ്ജ് കഴിഞ്ഞ് മടങ്ങുന്ന മുസ്ളീങ്ങളെയും അദ്ദേഹവും സംഘവും വെറുതെ കൊന്നൊടുക്കി. കോഴിക്കോട്ടെത്തി നഗരം വെടിവച്ചു ചാന്പലാക്കി. എതിര്‍ത്ത മുക്കുവരെ കൊന്ന് കഴുവിലേറ്റി.
അപ്പോള്‍ ഗാമ ആരാണ്. നരാധമനായ കൊലപാതകിയോ? സാഹസികനായ സഞ്ചാരിയോ?
രണ്ടുമായിരുന്നു.
450 കൊല്ലത്തോളം ഇന്ത്യയില്‍ പോര്‍ച്ചുഗീസുകാരുടെയും പിന്നീട് ബ്രിട്ടീഷുകാരുടെയും ആധിപത്യവും ഭരണവും നിലനിന്നു. ഈ അടിമത്തത്തിന് തുടക്കമിട്ടതും വാസ്കോഡ ഗാമയായിരുന്നു.
ഇങ്ങനെ പല കാരണങ്ങള്‍ കൊണ്ടാണ് മറ്റു പലര്‍ക്കും ധീരനായകനായ വാസ്കോഡഗാമ ഇന്ത്യാക്കാര്‍ക്കും കേരളീയര്‍ക്കും കോഴിക്കോട്ടുകാര്‍ക്കും അപ്രിയനായതും. ഗാമ കപ്പലിറങ്ങിയതിന്‍റെ 500-ാം വാര്‍ഷികം ആഘോഷിക്കേണ്ടെന്ന് തീരുമാനിച്ചതും.
|