ᄋ നിങ്ങള്‍ എന്ത്, എങ്ങനെ, എപ്പോള്‍ ചിന്തിക്കുന്നു? ചുറ്റുമുള്ള എന്തിനെയൊക്കെ കുറിച്ച് നിങ്ങള്‍ക്ക് അറിയാം? എന്തൊക്കെ അറിയില്ല? കുറഞ്ഞ പക്ഷം നിങ്ങളെക്കുറിച്ച് എല്ലാം നിങ്ങള്‍ക്ക് അറിയാമോ? വ്യക്തിത്വത്തെ മുറിപ്പെടുത്തുന്ന ചോദ്യങ്ങളാണിത്.
കൂടുതല്‍ അറിവു നേടുന്നതു വരെ അതിന്‍റെ അഭാവത്തെക്കുറിച്ച് അറിയാനാവില്ല. അറിയുക. നിങ്ങളെക്കുറിച്ചും ചുറ്റുമുള്ള ലോകത്തെക്കുറിച്ചും വ്യക്തമായ അറിവുണ്ടാകുന്നത് നിങ്ങള്‍ക്ക് ആകര്‍ഷകവ്യക്തിത്വം നല്കും.
ᄋ നമുക്കെല്ലാവര്‍ക്കും ജീവിതത്തില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്താനാവും. അല്ലെങ്കില്‍ പുതുതായി എന്തെങ്കിലും പഠിക്കാനുണ്ടാവും. ചുറ്റുമുള്ള ഓരോരുത്തരിലും നിങ്ങള്‍ മൂല്യങ്ങള്‍ കൂട്ടിച്ചേര്‍ക്കാന്‍ തുടങ്ങുമ്പോള്‍ നിങ്ങളുടെ ജീവിതം കൂടുതല്‍ ആകര്‍ഷകമാകും.
ᄋ സത്യം പറയുക എന്നതും ആകര്‍ഷകമായ വ്യക്തിത്വത്തിന്‍റെ ഭാഗമാണ്. സ്വതന്ത്രമായി സംസാരിക്കാനും മറ്റുള്ളവരെ ആകര്‍ഷിക്കാനും ഈ സ്വഭാവം സഹായകമാകും. എന്നാല്‍ അപ്രിയമായ സത്യം പറയുന്നതിനും ഒരു രീതിയുണ്ട്.
മറ്റുള്ളവരെ മുറിവേല്‍പ്പിക്കാത്ത രീതിയില്‍ കാര്യം അവതരിപ്പിക്കുകയാവും അഭികാമ്യം. സത്യം പറയുന്നതിന്‍റെ പേരില്‍ എന്തെങ്കിലും ത്യജിക്കാന്‍ നിങ്ങള്‍ മടിക്കുന്നില്ലെങ്കില്‍ ആ തന്‍റേടം നിങ്ങളുടെ വ്യക്തിത്വത്തിനു മാറ്റു കൂട്ടും.
ᄋ സമ്പത്തുകാലത്തു തൈ പത്തു വച്ചാല്‍ ആപത്തുകാലത്തു കാ പത്തു തിന്നാം. നിങ്ങളുടെ പക്കലുള്ള സമയം, സമ്പത്ത്, സുഹൃദ്ബന്ധം, അവസരങ്ങള്‍, ആശയങ്ങള്‍ എല്ലാം കരുതി വിനിയോഗിച്ചാല്‍ ഒരു കാലത്തും ഇവയ്ക്ക് നിങ്ങള്‍ക്ക് മുട്ടുണ്ടാകില്ല. ഈ പര്യാപ്തത നിങ്ങള്‍ക്ക് ഓജസ്സ് വര്‍ദ്ധിപ്പിക്കും.
ᄋ അരുതുകള്‍ക്കും നിബന്ധനകള്‍ക്കും കടമകള്‍ക്കും ജീവിതത്തില്‍ നല്കപ്പെടുന്ന പ്രാധാന്യം വളരെ വലുതാണ്. ആവശ്യമുള്ള പലതും ഒതുക്കി വച്ച് ജീവിക്കാന്‍ ഇത് നമ്മില്‍ സമ്മര്‍ദ്ദം ചെലുത്തുന്നു. നല്ലതെന്നു കാണുന്ന കാര്യങ്ങള്‍ ചെയ്യാന്‍ ഈ അരുതുകളെയും നിബന്ധനകളെയും ലംഘിക്കുക. നിങ്ങള്‍ക്കു നല്ലതെന്നു തോന്നുന്ന വഴി തെരഞ്ഞെടുക്കുക.
കാരണം നഷ്ടപ്പെട്ടാലും നേടിയാലും അതു നിങ്ങള്‍ അനുഭവിക്കേണ്ടതാണ്. സ്വതന്ത്രമായ ഈ ചിന്ത നിങ്ങളെ മാനസികമായി വളര്‍ത്തും. മാനസികമായി ഉദാത്തത നേടിയ വ്യക്തിയാണ് ലോകത്തെ ഏറ്റവും ആകര്‍ഷണീയനായ മനുഷ്യജീവി.
|