പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > സമകാലികം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ആകര്‍ഷണീയത കൂട്ടാന്‍ ചില വഴികള്‍
നിങ്ങളുടെ ഇപ്പോഴത്തെ നിലയും നിങ്ങള്‍ ആഗ്രഹിക്കുന്ന നിലയും (നടക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്ന കാര്യങ്ങളും) തമ്മില്‍ ഒരു അകലമുണ്ട്. ആരോഗ്യകരമയ ഈ അകലമാണ് നിങ്ങളുടെ ആകര്‍ഷണീയത നിര്‍ണ്ണയിക്കുന്ന മറ്റൊരു ഘടകം.

കൂടുതല്‍ വലിയ കാര്യങ്ങള്‍ ചിന്തിക്കുന്നതോടെ ഇപ്പോഴത്തെ നിലയും നിങ്ങള്‍ ആഗ്രഹിക്കുന്ന നിലയും തമ്മിലുള്ള അകലം വര്‍ധിക്കും. ഈ അകലം വര്‍ദ്ധിക്കുംതോറും നിങ്ങളുടെ ആകര്‍ഷണീയതയും വര്‍ദ്ധിക്കും. ചിന്തകള്‍ വലുതാകുന്നതോടെ ആകര്‍ഷണീയതയും വര്‍ദ്ധിക്കുമെന്ന് അര്‍ഥം. അതു കൊണ്ട് വലിയ ചിന്തകള്‍ മനസ്സിലേറ്റുക, അതെ ശരിക്കും വലിയ ചിന്തകള്‍!

എവിടെയൊക്കെയാണ് നിങ്ങള്‍ പരുങ്ങി പിന്മാറുന്നത്? എന്തൊക്കെയാണ് നിങ്ങളിലെ ദൗര്‍ബല്യങ്ങള്‍? അത്തരം മേഖലകളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തി ശക്തി നേടുക. അവ നിങ്ങളുടെ ആകര്‍ഷണീയതയ്ക്കു ചുറ്റും കെട്ടിയിരിക്കുന്ന അതിര്‍ത്തികള്‍ പൊളിച്ചു മാറ്റുക! ഭൂതകാലത്തിലെ കുഴപ്പങ്ങള്‍ പരിഹരിക്കുക. സ്വീകരിക്കാന്‍ തയാറാകാത്തിടത്തോളം ആകര്‍ഷണീയത നിങ്ങളെ തേടി വരില്ല.

ആകര്‍ഷകത്വം നേടാന്‍ തീരുമാനിച്ചുവെങ്കില്‍ അത് ഇപ്പോള്‍ ഇവിടെ നിന്ന് ആരംഭിക്കുക. നിങ്ങള്‍ക്കു ചുറ്റുമുള്ള അവസരങ്ങളോടും പ്രതിസന്ധികളോടും പ്രതികരിക്കുന്നുണ്ടോ? ഇല്ലെങ്കില്‍ ഇപ്പോള്‍ മുതല്‍ അത് ആരംഭിക്കുക. കാരണം വര്‍ത്തമാന കാലമാണ് ആകര്‍ഷണീയതയുടെ ജീവന്‍.

നിങ്ങളെ ആകര്‍ഷിക്കുന്ന വ്യക്തിത്വങ്ങള്‍ ചുറ്റുമുണ്ടാകും. അത്തരക്കാരെ കണ്ടെത്തുക. അവരെ വീക്ഷിക്കുക. അവരോടു ചോദിക്കുക. അതെങ്ങനെ പ്രവര്‍ത്തിക്കുന്നു, എത്ര ആനന്ദകരമാണത് എന്ന് അവര്‍ക്കു പറയാനാവും. ചിന്തകള്‍, ധാരണകള്‍, പ്രവര്‍ത്തികള്‍, സ്വഭാവം എന്നിവ മാറ്റാന്‍ തയാറാവുക-നിങ്ങള്‍ ചെയ്യേണ്ടത് അത്ര മാത്രം.

<< 1 | 2 | 3  >>  
കൂടുതല്‍
സ്വന്തമല്ല ഈ പഴങ്ങളും പച്ചക്കറികളും
പ്രിയസഖാവിന്‍റെ ഓര്‍മ്മകളില്‍
സ്വവര്‍ഗാനുരാഗത്തിന്‍റെ വേരോട്ടം
നീലം സഞ്ജീവ റെഡ്ഡിയെ ഓര്‍ക്കുമ്പോള്‍
സിവി രാമന്‍ പിള്ളയുടെ 150 പിറന്നാള്‍ ഇന്ന്
ഒമര്‍ഖയാം കവിയോ ശാസ്ത്രജ്ഞനോ?