പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > സമകാലികം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ആകര്‍ഷണീയത കൂട്ടാന്‍ ചില വഴികള്‍  Search similar articles
ആകര്‍ഷകത്വം എന്നാല്‍ കാണുന്നവരുടെ കണ്ണിനെ ആകര്‍ഷിക്കുക എന്നതു തന്നെ. നല്ല രീതിയില്‍ വസ്ത്രം ധരിക്കുക, നടപ്പിലും ഉടുപ്പിലും ശ്രദ്ധിക്കുക തുടങ്ങിയവയ്ക്ക് ഇക്കാര്യത്തില്‍ നല്ല പ്രാധാന്യമുണ്ട്. എന്നാല്‍ ആകര്‍ഷണീയതയുടെ മാനദണ്ഡങ്ങള്‍ അതിലൊതുങ്ങുന്നില്ല.

പെരുമാറ്റത്തിലും സ്വഭാവത്തിലും കലരേണ്ടതാണ് ആകര്‍ഷണീയത. അല്‍പം ശ്രദ്ധിച്ചാല്‍, അതിനായി മനസ്സു വച്ചാല്‍, ആര്‍ക്കും ഇപ്പോഴുള്ളതിലും കൂടുതല്‍ ആകര്‍ഷണീയത നേടാനാവും. അതിനു ചില കാര്യങ്ങള്‍ കൃത്യമായി പിന്തുടരണമെന്നു മാത്രം. ലക്ഷ്യം നേടണമെന്ന് ഒരാള്‍ മനസ്സിലുറച്ചാല്‍ സുഗമമായി നടപ്പില്‍ വരുത്താവുന്നവയാണ് ഈ കാര്യങ്ങളെല്ലാം.

ആകര്‍ഷകവ്യക്തിത്വം പുലര്‍ത്തണമെന്നുള്ളവര്‍ അമിതമായ ആവശ്യങ്ങള്‍ക്ക് സ്ഥാനം നല്കരുത്. ആഗ്രഹിക്കുന്നതു സ്വന്തമാക്കാന്‍ ഓടിത്തുടങ്ങിയാല്‍ ജീവിതത്തിലെ മറ്റു മൂല്യങ്ങള്‍ക്കും സങ്കല്‍പങ്ങള്‍ക്കും സ്ഥാനമില്ലാതാകും.

ആഗ്രഹിക്കുന്ന വസ്തു അഥവാ ലക്ഷ്യം പലപ്പോഴും നമ്മില്‍ നിന്ന് അകന്നു പോകുകയും ചെയ്യും. സ്വകാര്യ-സാമ്പത്തിക ആവശ്യങ്ങള്‍ക്കു മാത്രം അടിസ്ഥാന ശ്രദ്ധ നല്കുക. നിങ്ങളുടെ ആകര്‍ഷണീയതയും മോഹങ്ങളും തമ്മിലുള്ള വൈരുദ്ധ്യം അപ്പോള്‍ ബോധ്യമാകും.

1 | 2 | 3  >>  
കൂടുതല്‍
സ്വന്തമല്ല ഈ പഴങ്ങളും പച്ചക്കറികളും
പ്രിയസഖാവിന്‍റെ ഓര്‍മ്മകളില്‍
സ്വവര്‍ഗാനുരാഗത്തിന്‍റെ വേരോട്ടം
നീലം സഞ്ജീവ റെഡ്ഡിയെ ഓര്‍ക്കുമ്പോള്‍
സിവി രാമന്‍ പിള്ളയുടെ 150 പിറന്നാള്‍ ഇന്ന്
ഒമര്‍ഖയാം കവിയോ ശാസ്ത്രജ്ഞനോ?