പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > സമകാലികം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സ്വന്തമല്ല ഈ പഴങ്ങളും പച്ചക്കറികളും

പരാഗ്വയിലെ ഇന്ത്യന്‍ വംശജ-രാണ് മറ്റ് രാജ-്യങ്ങളിലേക്ക് ഇത് വ്യാപിപ്പിച്ചത്. കൊളംബസാണ് ഇത് യൂറോപ്പിലേക്ക് കൊണ്ടുവന്നത്.

നെല്ലും ഗോതമ്പും ഉപയോഗിച്ചു തുടങ്ങുന്നതിന് മുന്‍പ് തന്നെ മനുഷ്യന്‍ മുന്തിരി കൃഷിചെയ്തു തുടങ്ങി. ബൈബിളിലും ഗ്രീക്ക് പുരാണങ്ങളിലും മുന്തിരി സ്ഥാനം നേടിക്കഴിഞ്ഞു. ആദ്യമായി മുന്തിരി കൃഷി ചെയ്തത് ഏഷ്യാ മൈനറിലാണ്. അഫ്ഗാനിസ്ഥാനില്‍ നിന്നും പേര്‍ഷ്യയില്‍ നിന്നും കുടിയേറി പാര്‍ത്തവരാണ് ഇന്ത്യയിലേക്ക് കൊണ്ടുവന്നത്.

1930 ല്‍ ശങ്കര പിള്ള എന്ന വ്യക്തിയാണ് മുന്തിരിയെ തെക്കേ ഇന്ത്യയില്‍ എത്തിച്ചത്. മെക്സിക്കോ ആണ് സപ്പോട്ടയുടെ ജ-ന്മസ്ഥലം,

വെസ്റ്റ് ഇന്‍ഡീസ് ദ്വീപുകളിലേക്കും ഫിലിപ്പീന്‍സ്, മലേഷ്യ എന്നിവിടങ്ങളിലേക്കും ഇത് കൊണ്ടുവന്നത് സ്പെയിന്‍കാരാണ്. ഇന്ത്യയില്‍ പ്രചാരത്തില്‍ ആയതിന്‍റെ കാലം എന്നാണെന്ന് തെളിവുകളില്ല.

മധ്യ അമേരിക്കയാണ് പപ്പായയുടെ ജ-ന്മദേശം. സ്പെയിന്‍കാരാണ് മനിലയിലേക്ക് പപ്പായ കൊണ്ടുവന്നത്. അവിടെ നിന്നും അത് ഇന്ത്യയിലെത്തി. ഇന്ന് കേരളത്തില്‍ പോലും പപ്പായ സുലഭമായി ലഭിക്കുന്നു.

ദക്ഷിണ അറേബ്യയില്‍ മാതളം ധാരാളമായി കൃഷി ചെയ്തിരുന്നു. സിറിയ, തുര്‍ക്കി, മെഡിറ്ററേനിയന്‍ രാജ-്യങ്ങള്‍ എന്നിവിടങ്ങളിലേക്ക് ഇത് പ്രചരിക്കുകയുണ്ടായി.
<< 1 | 2 | 3 | 4  >>  
കൂടുതല്‍
പ്രിയസഖാവിന്‍റെ ഓര്‍മ്മകളില്‍
സ്വവര്‍ഗാനുരാഗത്തിന്‍റെ വേരോട്ടം
നീലം സഞ്ജീവ റെഡ്ഡിയെ ഓര്‍ക്കുമ്പോള്‍
സിവി രാമന്‍ പിള്ളയുടെ 150 പിറന്നാള്‍ ഇന്ന്
ഒമര്‍ഖയാം കവിയോ ശാസ്ത്രജ്ഞനോ?
കാഴ്ചബംഗ്ളാവുകള്‍ക്കും ഒരു ദിനം