ബില്‍ ആന്‍ഡ് മിലിന്ദ ഗേറ്റ്സ് ഫൗണ്ടേഷന്‍ കഴിഞ്ഞ വര്‍ഷം നടത്തിയ പഠനമനുസരിച്ച് 610000 എയ്ഡ്സ് രോഗികള്‍ ഇന്‍ഡ്യയില്‍ ഉണ്ട്. 45 ലക്ഷത്തോളംപേര്‍ എച്ച്.ഐ.വി. ബാധിതരാണെന്നും കണ്ടെത്തി. കുട്ടികളിലെ വൈറസ്ബാധ കണക്കാക്കിയുമില്ല.
സ്വവര്‍ഗരതിക്കാരുടെ അവകാശങ്ങളെക്കുറിച്ചും മറ്റുമുള്ള ബോധവത്കരണത്തിന് സംഘടനകള്‍ ശില്പശാലകളും ചിത്രപ്രദര്‍ശനങ്ങളും സംവാദങ്ങളും സംഘടിപ്പിക്കുന്നു. സ്വവര്‍ഗപ്രേമികള്‍ക്കായി പ്രത്യേക വെബ്സൈറ്റുകളും ഇപ്പോഴുണ്ട്.
ന്യൂയോര്‍ക്കിലും ലണ്ടനിലും ഉള്ളതിനേക്കാള്‍ സ്വവര്‍ഗാനുരാഗികള്‍ മുംബൈയില്‍ ഉണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. സമൂഹം അംഗീകരിക്കാത്തതാണ് തിരശീലയ്ക്കു പിന്നിലൊളിയ്ക്കാന്‍ ഇവരെ പ്രേരിപ്പിക്കുന്ന പ്രധാനഘടകം. അഞ്ചുകോടിയോളം സ്വവര്‍ഗപ്രേമികള്‍ ഇന്‍ഡ്യയിലുണ്ടെന്ന് സംഘടനകള്‍ അവകാശപ്പെടുന്നു.
15 ദശലക്ഷത്തോളം പേര്‍ വസിക്കുന്ന വന്‍നഗരത്തില്‍ പത്തില്‍ ഒരാളെന്ന നിലയില്‍ സ്വവര്‍ഗപ്രണയ തത്പരരാണെന്ന് സംഘടനകള്‍ പറയുന്നു. മുംബൈയില്‍ നൂറില്‍താഴെ മാത്രം സ്വവര്‍ഗപ്രേമികളാണ് തുറന്നു സമ്മതിച്ച് രംഗത്തുവന്നിട്ടുള്ളത്.
ഇത് ചെറിയ സംഖ്യയാണെങ്കിലും ശുഭസൂചനയാണ് സംഘടനകള്‍ കാണുന്നത്. ഇപ്പോള്‍ പകര്‍ന്നുകിട്ടിയ ചെറുതിരിനാളം കാട്ടുതീയായി പടരാന്‍ ഏറെ വൈകില്ലായെന്നത് അവരെ ആവേശഭരിതരാക്കുന്നു.
|