പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > സമകാലികം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സ്വവര്‍ഗാനുരാഗത്തിന്‍റെ വേരോട്ടം
ആര്‍. രാജേഷ്

പ്രതിഷേധം ശക്തമാവുന്നു

ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാസ് ഫൗണ്ടേഷന്‍ 2004 ല്‍ ഡല്‍ഹി ഹൈക്കോടതിയില്‍ പൊതുതാത്പര്യഹര്‍ജ-ി സമര്‍പ്പിച്ചു. സ്വവര്‍ഗരതി എച്ച്.ഐ.വി. ബാധയ്ക്ക് ആക്കം കൂട്ടുന്നു. സമൂഹം അംഗീകരിക്കാത്തതിനാലും ശിക്ഷ ഭയന്നും രംഗത്ത് എത്താന്‍ സ്വവര്‍ഭോഗികള്‍ തയാറാവാത്തത് ബോധവത്കരണം അസാധ്യമാക്കുന്നു എന്നായിരുന്നു നാസിന്‍റെ വാദം.

എന്നാല്‍, ഒരു സാഹചര്യത്തിലും സ്വവര്‍ഗരതി അനുവദിക്കാനാവില്ലെന്ന നിലപാട് 2003 സെപ്തംബര്‍ 8 ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു. സ്വവര്‍ഗസ്നേഹികളുടെ പ്രതിഷേധം ശക്തമായതോടെ സര്‍ക്കാര്‍ നിലപാടിലും മാറ്റമുണ്ടായി. പ്രായപൂര്‍ത്തിയായവര്‍ തമ്മില്‍ ഉഭയസമ്മതപ്രകാരം സ്വകാര്യമായി സ്വവര്‍ഗരതി ആവാമെന്ന് സര്‍ക്കാര്‍ കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു.

സ്വവര്‍ഗരതിയും വദനസുരതവുമൊക്കെ ലോകത്തിന്‍റെ വിവിധഭാഗങ്ങളില്‍ അംഗീകരിക്കപ്പെട്ടിട്ടും ഭാരതം പിന്തിരിപ്പന്‍ മനോഭാവം തുടരുന്നുവെന്നാണ് സംഘടനകളുടെ പരാതി.ഭരണഘടന അനുവദിച്ചിട്ടുള്ള മൗലികാവകാശങ്ങള്‍ ഹനിക്കപ്പെടുന്നതായി അവര്‍ ആരോപിക്കുന്നു.

ഈ വര്‍ഷമാദ്യം സ്വവര്‍ഗരതിക്കാരുടെ 10 സംഘടനകള്‍ ഒരു കുടക്കീഴില്‍ അണിനിരന്നു. എയ്ഡ്സ് വ്യാപനത്തിനെതിരായ പോരാട്ടമായിരുന്നു മനസ് എന്ന പുതിയ സംഘടനയുടെ ലക്ഷ്യം. എച്ച്.ഐ.വി. ബാധിതര്‍ക്ക് കൗണ്‍സലിംഗും സഹായവും മനസ് നല്‍കും.

മനസിന്‍റെ കാംപെയിന് ധനസഹായം നല്‍കുന്നത് പശ്ഛിമ ബംഗാള്‍ സര്‍ക്കാരാണെന്നത് ശ്രദ്ധേയമാണ്. കൊല്‍ക്കത്തയിലെ തെരുവുകളില്‍ രണ്ടുലക്ഷത്തോളം കുട്ടികള്‍ അധിവസിക്കുന്നതായാണ് കണക്ക്. തെരുവുകുട്ടികള്‍ നന്നേ ചെറുപ്പത്തിലേ ലൈംഗികചൂഷണത്തിനിരയാവുന്നു. കാംപെയിന്‍ കൊല്‍ക്കത്തയില്‍ നിന്ന് ആരംഭിക്കാനാണ് മനസിന്‍റെ തീരുമാനം.



<< 1 | 2 | 3 | 4  >>  
കൂടുതല്‍
നീലം സഞ്ജീവ റെഡ്ഡിയെ ഓര്‍ക്കുമ്പോള്‍
സിവി രാമന്‍ പിള്ളയുടെ 150 പിറന്നാള്‍ ഇന്ന്
ഒമര്‍ഖയാം കവിയോ ശാസ്ത്രജ്ഞനോ?
കാഴ്ചബംഗ്ളാവുകള്‍ക്കും ഒരു ദിനം
നായനാര്‍ -വിവാദങ്ങളുടെ കളിത്തോഴന്‍
ജനനായകന്‍റെ ഓര്‍മ്മയില്‍