മാറുന്ന മഹാനഗരം
പുരുഷനും കാമുകനും പ്രണയം പങ്കുവയ്ക്കുന്ന ഒരു ചിത്രം അടുത്തയിടെ വെളിച്ചം കണ്ടു. മുംബൈ നഗരത്തില്‍ ഇത് കോളിളക്കമൊന്നും സൃഷ്ടിച്ചില്ല. എന്നാല്‍, കൂടുതല്‍ സ്വവര്‍ഗസ്നേഹികള്‍ പരസ്യമായി രംഗത്ത് വരുന്ന കാലം വിദൂരമല്ലെന്ന സൂചനയാണ് മഹാനഗരം നല്‍കുന്നത്.
ഏട്ടുവര്‍ഷം മുന്‍പായിരുന്നു സ്വവര്‍ഗഭോഗികളുടെ ആദ്യത്തെ പരസ്യ സമാഗമം. ഇവരുടെ ആദ്യകാല സംഘടനയായ ഹം സഫര്‍, ഗെയ് ബോംബെ തുടങ്ങിയവ സ്വവര്‍ഗഭോഗികള്‍ക്ക് ഒത്തുചേരലിന് അവസരമൊരുക്കുന്നു.മുംബൈയിലെ ബാറുകളിലും പബുകളിലും സ്വവര്‍ഗരതിക്കാര്‍ക്കായി പാര്‍ട്ടികള്‍ നടത്തുന്നതും രഹസ്യമല്ല. ഗെയ് ബോംബെ ആവട്ടെ മാസത്തിലൊരിക്കല്‍ പ്രത്യേക പാര്‍ട്ടി തന്നെ ഒരുക്കുന്നു.
ദക്ഷിണ മുംബൈയിലെ നിശാക്ളബായ വൂഡൂസ് ഒരു പുതപ്പിന്‍ കീഴില്‍ അന്തിയുറങ്ങാന്‍ സ്വവര്‍ഗരതിക്കാര്‍ക്ക് അവസരം നല്‍കുന്നു. ഡല്‍ഹിയിലും ബാംഗളൂരിലും ഇത്തരം നിശാക്ളബുകള്‍ പ്രവര്‍ത്തിക്കുന്നു. വിവിധമേഖലകളില്‍നിന്ന് സ്വവര്‍ഗഭോഗികള്‍ പാര്‍ട്ടികളില്‍ പങ്കെടുക്കുന്നു. അവര്‍ നൃത്തം ചെയ്യുന്നു, പരസ്യമായി പ്രകൃതിവിരുദ്ധ കാമകലകളില്‍ ഏര്‍പ്പെടുന്നു. വിദേശവിനോദസഞ്ചാരികളും സുഖാനുഭൂതി സ്വപ്നം കണ്ട് ഇവിടെയെത്തുന്നുണ്ട്.
സ്വവര്‍ഗലൈംഗികത ഭാരതം അംഗീകരിക്കുന്നില്ല. പ്രകൃതിവിരുദ്ധ രതി ഇന്‍ഡ്യന്‍ ശിക്ഷാ നിയമം 377-ാം വകുപ്പ് പ്രകാരം കുറ്റകരമാണ്. കുറ്റം തെളിയിക്കപ്പെട്ടാല്‍ ജ-ീവപര്യന്തം തടവോ 10 വര്‍ഷംവരെ തടവും പിഴയുമോ അനുഭവിക്കേണ്ടിവരും. ഐ.പി.സി 294 -ാം വകുപ്പനുസരിച്ച് പരസ്യമായ അശ്ളീല പ്രദര്‍ശനം ശിക്ഷാര്‍ഹമാണ്. സ്വവര്‍ഗരതിക്കാര്‍ക്കെതിരേ ഈ വകുപ്പ് പ്രകാരവും കേസെടുക്കാറുണ്ട്.
ഐ.പി.സി 377 -ാം വകുപ്പിലുള്‍പ്പെടുത്തിയാണ് ബലാത്സംഗം, കുട്ടികള്‍ക്കെതിരായ ലൈംഗിക ചൂഷണം തുടങ്ങിയ കുറ്റങ്ങള്‍ക്ക് കേസ് രജ-ിസ്റ്റര്‍ ചെയ്യുന്നത്. സ്വവര്‍ഗസ്നേഹികള്‍ക്കെതിരേ ഈ വകുപ്പ് പ്രകാരം കേസെടുക്കുന്നതില്‍ സംഘടനകള്‍ക്ക് കടുത്ത പ്രതിഷേധമുണ്ട്.
|