ഒന്നിച്ചുതാമസിക്കാനുറച്ച് അതിനാവാതെ വന്നപ്പോള്‍ ജ-ീവനൊടുക്കിയ യുവതികളുടെ കഥകള്‍ക്ക് ഇപ്പോള്‍ പുതുമയൊന്നുമില്ല. എന്നാല്‍, രതിവൈകൃതങ്ങളുടെ ലോകത്തേയ്ക്കുള്ള ചെറുപ്പക്കാരുടെ പ്രയാണം സമൂഹത്തില്‍ അസ്വസ്ഥത സൃഷ്ടിക്കുന്നു.
കുടുംബബന്ധങ്ങള്‍ക്ക് ഏറെ മൂല്യം കല്‍പിക്കുന്ന ഭാരതത്തില്‍ പരസ്യമായ സ്വവര്‍ഗപ്രണയം ഉയര്‍ത്തുന്ന സാമൂഹ്യപ്രശ്നം വളരെ വലുതാണ്. പാശ്ഛാത്യലോകം അനുവര്‍ത്തിക്കുന്ന നെറികേടും അഭിമാനചിഹ്നമായി കരുതുന്ന നാണംകെട്ട സമൂഹമെന്ന് വിശേഷിപ്പിച്ച് മുഖംതിരിച്ച് നിന്നാലും പ്രശ്നങ്ങള്‍ക്ക് അവസാനമാവുന്നില്ലല്ലോ.
വിവരസാങ്കേതികവിദ്യയുടെ ഇരുണ്ടവശം സെക്സിനെക്കുറിച്ച് അബദ്ധധാരണകള്‍ കൗമാരക്കാരില്‍ കുത്തിനിറയ്ക്കുന്നു. അറിഞ്ഞതൊക്കെ ശരിയെന്നുറപ്പിക്കാന്‍ എളുപ്പവഴിയില്‍ ക്രിയ ചെയ്യുകയെന്ന വിദ്യ അവര്‍ പരീക്ഷിക്കുന്നു.
ഹോര്‍മോണുകളുടെ ഏറ്റക്കുറച്ചിലുകള്‍, ജ-നിതകഘടനയിലെ അപാകതകള്‍, മനോവൈകല്യങ്ങള്‍ തുടങ്ങിയവയൊക്കെ സ്വവര്‍ഗപ്രണയത്തിന് കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നു. എന്തായാലും രതിയുടെ രസതന്ത്രം മാറിമറിയുകയാണ്.
വാത്സ്യായനമഹര്‍ഷിയുടെ കണ്ടെത്തലുകളില്‍ പ്രകൃതിവിരുദ്ധവേഴ്ചയുടെ അപാരസാധ്യതകള്‍ ഒളിഞ്ഞിരിക്കുന്നത് സ്വവര്‍ഗസ്നേഹികള്‍ തിരിച്ചറിഞ്ഞു. പുരുഷന്‍റെ വാരിയെല്ലില്‍നിന്ന് പിറവികൊണ്ട സ്ത്രീ അവനെ വശീകരിക്കാനാവാതെ കുഴങ്ങുന്ന നാളുകള്‍ വിദൂരമല്ലെന്ന സൂചനയാണിത് നല്‍കുന്നത്
ഒന്നും മറച്ചുവയ്ക്കാന്‍ ആഗ്രഹിക്കാത്ത പുതിയ തലമുറയില്‍പ്പെട്ട സ്വവര്‍ഗഭോഗികള്‍ തങ്ങളുടെ രതിലീലകള്‍ പകര്‍ത്താനും പരസ്യപ്പെടുത്താനും അനുമതി നല്‍കുന്നു. ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്ന ചിന്തയൊന്നും അവരെ അലട്ടുന്നില്ല.
|