1956 മുതല്‍ 1959 ഡിസംബര്‍ വരെ ആ ന്ധ്രാപ്രദേശ് മുഖ്യമന്ത്രി പദവി വഹിച്ച റെഡ്ഡി പിന്നീട് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ദേശീയ അദ്ധ്യക്ഷനായി 1962 വരെ അദ്ദേഹം ആ പദവിയില്‍ തുടര്‍ന്നു. പിന്നീട് അദ്ദേഹം കേന്ദ്രമന്ത്രിസഭയില്‍ അംഗമായി.
1967 മുതല്‍ 1969 വരെ റെഡ്ഡി ലോക്‌സഭാ സ്‌പീക്കറായി. കോണ്‍ഗ്രസിന്റെ ചരിത്രത്തില്‍ ഇടംപിടിച്ച ഇന്ത്യന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നത് പിന്നീടാണ്. ഇന്ദിരയുടെ നേതൃത്വത്തിലും നിജലിംഗപ്പയുടെ നേതൃത്വത്തിലും കോണ്‍ഗ്രസ് രണ്ടായി വഴിപിരിഞ്ഞസമയം.
ഔദ്യോഗിക കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിച്ച റെഡ്ഡി വി.വി.ഗിരിയോട് തോറ്റു. കോണ്‍ഗ്രസിലെ പിളര്‍പ്പ് ഇതോടെ പൂര്‍ണ്ണമായി.
അടിയന്തിരാവസ്ഥയ്ക്ക് ശേഷം ഇന്ദിരാ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പരാജ-യം ഏറ്റുവാങ്ങിയപ്പോള്‍ സഞ്ജീവറെഡ്ഡി വീണ്ടും പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി. എതിരില്ലാതെയാണ് റെഡ്ഡി തെരഞ്ഞെടുക്കപ്പെട്ടത്. മത്സര രംഗത്തുണ്ടായിരുന്ന മറ്റുള്ളവരുടെയെല്ലാം പത്രികകള്‍ തള്ളിപ്പോവുകയായിരുന്നു. പ്രസിഡന്റ് പദവിയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ വ്യക്തിയാണ് നീലം സഞ്ജീവ റെഡ്ഡി. 1982 ല്‍ റെഡ്ഡി പ്രസിഡന്റ് സ്ഥാനത്തുനിന്ന് വിരമിച്ചു.
തുടര്‍ന്നും പൊതുരംഗത്ത് തന്റേതായ സാന്നിദ്ധ്യം പ്രകടമാക്കിയ അദ്ദേഹം കോണ്‍ഗ്രസ് ആദര്‍ശങ്ങളില്‍ അടിയുറച്ചുനിന്നു. 1996 ജ-ൂണ്‍ ഒന്നിന് സഞ്ജീവ റെഡ്ഡി അന്തരിച്ചു.
|