പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > സമകാലികം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
നീലം സഞ്ജീവ റെഡ്ഡിയെ ഓര്‍ക്കുമ്പോള്‍  Search similar articles
ജനനം : 1913 മെയ്‌ 19 ,മരണം : 1996 ജ-ൂ‍ണ്‍ ഒന്നിന്‌

ഒരു യഥാര്‍ത്ഥ കോണ്‍ഗ്രസുകാരന്റെ ആദര്‍ശശുദ്ധി മരണം വരെയും കാത്തുസൂക്ഷിച്ച വ്യക്തിയായിരുന്നു നീലം സഞ്ജീവ റെഡ്ഡി. ആന്ധ്രയില്‍ ജ-നിച്ചുവളര്‍ന്ന അദ്ദേഹം ഇന്ത്യയുടെ പ്രഥമപൗരപദവി വരെ എത്തിയത്‌ നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനങ്ങളിലൂടെയാണ്‌.

1913 മെയ്‌ 19 ന്‌ ആന്ധ്രയിലെ അനന്തപ്പൂര്‍ ജ-ി‍ല്ലയിലാണ്‌ നീലം സഞ്ജീവ റെഡ്ഡിയുടെ ജ-നനം. അഡയാറില്‍ നിന്നും സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം അനന്തപ്പൂരില്‍ കോളജ-്‌ വിദ്യാര്‍ത്ഥി ആയിരിക്കേതന്നെ സ്വാതന്ത്ര്യസമര പ്രക്ഷോഭങ്ങളില്‍ ഭാഗഭാക്കായി.

1931 ല്‍ ഗാന്ധിജ-ി‍ പ്രഖ്യാപിച്ച സിവില്‍ നിയമലംഘന പ്രക്ഷോഭത്തില്‍ പങ്കെടുത്തുകൊണ്ടാണ്‌ റെഡ്ഡി തന്റെ ദേശസ്‌നേഹം പ്രകടമാക്കിയത്‌. പിന്നീട്‌ ബ്രിട്ടീഷ്‌ ഭരണകൂടത്തിനെതിരായ ഓരോ സമരങ്ങളിലും റെഡ്ഡി മുന്‍നിരയിലായിരുന്നു. 1942 ലെ ക്വിറ്റ്‌ ഇന്ത്യ പ്രക്ഷോഭത്തില്‍ അദ്ദേഹം സജീവമായി പങ്കെടുത്തു. ഒട്ടേറെ തവണ ജ-യില്‍വാസം അനുഷ് ഠിച്ചു.

1946 ല്‍ സഞ്ജീവ റെഡ്ഡി മദ്രാസ്‌ നിയമസഭയില്‍ അംഗമായി. പിന്നീട്‌ കോണ്‍ഗ്രസ്‌ നിയമസഭാകക്ഷി സെക്രട്ടറി ആവുകയും ചെയ്‌തു. കോണ്‍ഗ്രസ്‌ സംഘടനാ നേതൃത്വത്തിലേക്ക്‌ റെഡ്ഡി വളരെവേഗം ചെന്നെത്തി. കോണ്‍ഗ്രസ്‌ പ്രവര്‍ത്തക സമിതിയിലും കേന്ദ്ര പാര്‍ലമെന്ററി ബോര്‍ഡിലും അംഗമായ അദ്ദേഹം 1952 ല്‍ രാജ-്യ‍സഭയിലെത്തി. ഒരു വര്‍ഷത്തിനു ശേഷം ആന്ധ്ര മുഖ്യമന്ത്രി പദവി റെഡ്ഡിയെത്തേടിയെത്തി. ആന്ധ്രാപ്രദേശിന്റെ ആദ്യ മുഖ്യമന്ത്രി എന്ന പദവി റെഡ്ഡിക്ക്‌ സ്വന്തമാണ്‌.

1 | 2  >>  
കൂടുതല്‍
സിവി രാമന്‍ പിള്ളയുടെ 150 പിറന്നാള്‍ ഇന്ന്
ഒമര്‍ഖയാം കവിയോ ശാസ്ത്രജ്ഞനോ?
കാഴ്ചബംഗ്ളാവുകള്‍ക്കും ഒരു ദിനം
നായനാര്‍ -വിവാദങ്ങളുടെ കളിത്തോഴന്‍
ജനനായകന്‍റെ ഓര്‍മ്മയില്‍
മലബാറിനെ തൊട്ടറിഞ്ഞ ലോഗന്‍