പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > സമകാലികം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഒമര്‍ഖയാം കവിയോ ശാസ്ത്രജ്ഞനോ?

തൊള്ളായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു ഒമര്‍ഖയ്യാമിന്‍റെ കാലം. 1048 മെയ് 18ന് ഇന്നത്തെ ഇറാനില്‍ പെടുന്ന ഖൊറാസാനിലെ നൈസാപൂരിലാണ് ഒമര്‍ ഖയ്യാമിന്‍റെ ജനനം എന്നാണ് കരുതുന്നത്.

ഒമര്‍ ഇബ്രഹിം എന്നായിരുന്നു യഥാര്‍ത്ഥ പേര്. ഘിയാത്ത് അല്‍ ദിന്‍ അബുള്‍ഫത്ത് ഉമര്‍ ഇബിന്‍ ഇബ്രാഹിം അല്‍ നൈസുബരി അല്‍ ഖയ്യാമി എന്ന് മുഴുവന്‍ പേര്. അതാണ് പില്‍ക്കാലത്ത് ഒമര്‍ ഖയാമായി ചുരുങ്ങിയത്.

1123 ഡിസംബര്‍ 4ന് അദ്ദേഹം അന്തരിച്ചു.


ഖയ്യാം എന്നാല്‍ കൂടാരമുണ്ടാക്കുന്ന ആള്‍ എന്നാണര്‍ത്ഥം. അച്ഛന് ടെന്‍റുണ്ടാക്കുന്ന പണിയായിരുന്നിരിക്കണം. സംഗീതവും വൈദ്യവും ഒമര്‍ ഖയാമിന് വശമായിരുന്നു.

സൃഷ്ടിയുടെ രഹസ്യം, അസ്തിത്വ ദു:ഖം, വിധി നിശ്ഛിതമായ ജീവിതം, കാലത്തിന്‍റെ അപാരത, ജീവിതത്തിന്‍റെ ചാംക്രമികത, ആരുമറിയാതെ സംഭവിക്കുന്ന ജീവിതം, പിന്നെ നിമിഷങ്ങളുടെ ആസ്വാദനം എന്നിവയായിരുന്നു ഒമര്‍ഖയാമിന്‍റെ റുബൈയത്തുകളുടെ പ്രധാന പ്രമേയം.

അവയ്ക്കിടയില്‍ ചിലപ്പോള്‍ മാത്രമാണ് കാല്‍പനികമായ സങ്കല്‍പങ്ങളുടെ ഒളിമിന്നല്‍. ഒരപ്പക്കഷണവും ഒരു പാത്രം മുന്തിരിച്ചാറും പിന്നെ നീയുമുണ്ടെങ്കില്‍... തുടങ്ങിയ തരളവും കാതരവും പ്രേമാതുരവുമായ ചില വരികള്‍ മാത്രമാണ് ഒമര്‍ ഖയാമിനെ പ്രണയ ഗായകനാക്കുന്നത്.
<< 1 | 2 | 3  >>  
കൂടുതല്‍
കാഴ്ചബംഗ്ളാവുകള്‍ക്കും ഒരു ദിനം
നായനാര്‍ -വിവാദങ്ങളുടെ കളിത്തോഴന്‍
ജനനായകന്‍റെ ഓര്‍മ്മയില്‍
മലബാറിനെ തൊട്ടറിഞ്ഞ ലോഗന്‍
ലോക ഇന്‍ഫര്‍മേഷന്‍ സൊസൈറ്റി -വാര്‍ത്താവിനിമയ ദിനം ഇന്ന്
ലോക വാര്‍ത്താവിനിമയ ദിനം