തരളമായ റുബൈയത്തുകളിലൂടെ പാശ്ചാത്യ ലോത്തിന് പരിചിതനായ പേര്‍ഷ്യന്‍ കവി ഒമര്‍ ഖയാം മികച്ച ഗണിത ശാസ്ത്രജ്ഞന്‍ കൂടിയായിരുന്നു.
ഗണിതവും ജ്യോതിശാസ്ത്രവുമായിരുന്നു അദ്ദേഹത്തിന്‍റെ ഇഷ്ട വിഷയങ്ങള്‍.
ശാസ്ത്രകാരനും ദാര്‍ശനികനുമായിരുന്നു ഒമര്‍ഖയാം. ജലാലി എന്ന ഇസ്ളാമിക കലണ്ടര്‍ കണ്ടുപിടിച്ചത് അദ്ദേഹമാണ്. ജൂലിയന്‍ കലണ്ടറിന്‍റെ ആദ്യത്തെ പരിഷ്കരണമായിരുന്നു ഈ കലണ്ടര്‍.
ആള്‍ജിബ്ര എന്ന ഗണിത ശാസ്ത്ര ശാഖയ്ക്ക് അദ്ദേഹം അമൂല്യമായ സംഭാവന നല്‍കി. ക്യൂബിക് സമവാക്യങ്ങള്‍ക്ക് ഉത്തരം കണ്ടുപിടിക്കാനുള്ള ജ്യായാമിതീയ രീതികള്‍ കണ്ടെത്തി. ജ്യോതിശാസ്ത്രപരമായ പട്ടികയും അദ്ദേഹം കണ്ടെത്തി.ഇതിനെല്ലാം പുറമേയാണ് റുബൈയത്തുകള്‍.
റുബൈയത്തുകള്‍ എന്നാല്‍ നാലുവരി കവിത. മുന്തിരിച്ചാറിനെ ജീവിതവും പ്രണയവും ആയി ഉപമിച്ച അവ ആവോളം ആസ്വദിക്കാന്‍ പ്രേരിപ്പിക്കുന്ന നാലുവരി കവിതകളുടെ സമാഹാരമാണ് ഒമര്‍ ഖയ്യാമിന്‍റെ റുബൈയത്തുകള്‍.
ഉള്ളൂരിന്‍റെ കവിതകളിലെന്നപോലെ അവയില്‍ ദാര്‍ശനികത ഉള്‍ച്ചേര്‍ന്നിരിക്കുന്നു.മൂന്നാമത്തെ റുബൈയത്ത് തന്നെ ഒരുദാഹരണം. വേഗം എഴുന്നേല്‍ക്കൂ .... നിങ്ങള്‍ക്കറിയില്ല എത്രകുറച്ചു കാലമാണ് നാമിവിടെ ഉണ്ടാവുകയെന്ന്. ഒരിക്കല്‍ പിരിഞ്ഞുപോയാല്‍ പിന്നീടൊരിക്കലും ഇവിടെയെത്തുകയില്ല.
|