പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > സമകാലികം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
മലബാറിനെ തൊട്ടറിഞ്ഞ ലോഗന്‍  Search similar articles
William Logan
WDWD
കേരളത്തിന്‍റെ പ്രാചീന ചരിത്രം എഴുതിയതിലൂടെ മലയാളികള്‍ക്ക് ഏറെ പരിചിതമായ പേരാണ് വില്യം ലോഗന്‍. ലോഗന്‍റെ മലബാര്‍ മാന്വല്‍ കേരള ചരിത്രത്തിന്‍റെ സത്യസന്ധമായ ആവിഷ്ക്കാരമാണ്.

ജില്ലാ കളക്ടര്‍, മജിസ്ട്രേറ്റ്, യൂണിവേഴ്സിറ്റി ഫെലോ തുടങ്ങിയ നിലകളില്‍ കേരള സമൂഹവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുവാന്‍ ലോഗന്‍ ശ്രദ്ധിച്ചിരുന്നു.

1864ല്‍ വടക്കന്‍ ആര്‍ക്കാട്ട് ജില്ലയില്‍ അസിസ്റ്റന്‍റ് കളക്ടറായാണ് ലോഗന്‍ കേരളത്തിന്‍റെ അന്തരീക്ഷവുമായി ബന്ധപ്പെടുന്നത്. അതേ വര്‍ഷം തന്നെ മലബാറിലേയ്ക്ക് നിയമനം ലഭിച്ചു.

തലശ്ശേരിയില്‍ വടക്കേ മലബാറിന്‍റെ ആക്ടിങ് ഡിസ്ട്രിക്ട് ആന്‍റ് സെഷന്‍സ് ജഡ്ജിയായി കോഴിക്കോട്ട് ലോഗന് നിയമനമായി. 1873 ലായിരുന്നു അത്.

തെക്കേ മലബാറിന്‍റെ ജില്ലാ ജഡ്ജി എന്ന നിലയില്‍ മാപ്പിളത്താലൂക്കുകളിലെ കാര്‍ഷിക പ്രശ്നങ്ങളെക്കുറിച്ചും കൊളോണിയല്‍ ഭരണം ഉണ്ടാക്കിയ കുടിയായ്മപരമായ മാറ്റങ്ങളെക്കുറിച്ചും സമഗ്രമായി പഠിക്കാന്‍ ലോഗന് അവസരം ലഭിച്ചു.

സ്കോട്ട്ലണ്ടിലെ ബര്‍പിക്ഷയറില്‍ ഡേവിഡ് ലോഗന്‍റെയും എലിസബത്ത് ഫേസ്റ്റിയുടെും പുത്രനായാണ് 1841 മെയ് 17ന് വില്യം ലോഗന്‍ ജനിച്ചത്. 1914 ഏപ്രില്‍ മൂന്നിന് ലോഗന്‍ അന്തരിച്ചു.

എഡ്വിന്‍ ബര്‍ഗിന് സമീപമുളള മുഡല്‍ ബര്‍ഗ്സ്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം നേടിയ ലോഗന്‍ ഏറ്റവും ബുദ്ധിശാലിയായ വിദ്യാര്‍ത്ഥിക്കുള്ള ഡ്യൂക്സ് മെഡല്‍ ലോഗന്‍ കരസ്ഥമാക്കി.


1 | 2  >>  
കൂടുതല്‍
ലോക ഇന്‍ഫര്‍മേഷന്‍ സൊസൈറ്റി -വാര്‍ത്താവിനിമയ ദിനം ഇന്ന്
ലോക വാര്‍ത്താവിനിമയ ദിനം
ഓസ്കാര്‍ അവാര്‍ഡുകളുടെ തുടക്കം
കാലാവസ്ഥാകേന്ദ്രത്തിന് 172
മെയ്15- അന്തര്‍ദ്ദേശീയ കുടുംബദിനം
അന്തര്‍ദേശീയ കുടുംബദിനം