ലോകജനതയെ മുഴുവന്‍ വാര്‍ത്താവിനിമയത്തിന് സഹായിക്കുക എന്ന മുദ്രാവാക്യവുമായി മെയ് 17 ന് ലോക വാര്‍ത്താവിനിമയ ദിനം ആഘോഷിക്കുന്നു. 2006 മുതല്‍ ഈ ദിന്വസം ലോക ഇന്‍ഫര്‍മെഷന്‍ സൊസൈറ്റി ദിനമായും ആചരിക്കുന്നു.
ഡിജിറ്റല്‍ ഡിവൈഡ് ഇല്ലാതക്കാനും,ഇന്‍റെ ര്‍ നെറ്റ് തുടങ്ങിയ വിവര ആശയ വിനിമയ സാങ്കേതിക വിദ്യകളുടെ ഉപയോഗം വ്യാപകമാക്കാനും ലക്ഷ്യമിട്ടാണ് യു എന്‍ അസംബ്ലി 2006 മാര്‍ച്ചില്‍ മെയ് 17 ഇന്‍ഫര്‍മേഷന്‍ സൊസൈറ്റി ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്.
ടൂനിസിലും ജനീവയിലും നടന്ന ഇന്‍ഫര്‍മേഷന്‍ സൊസൈറ്റി ഉന്നത തലത്തിലെ ശുപാര്‍ശകള്‍ കൂടി കണക്കിലെടുത്ത് അന്തര്‍ ദ്ദേശീയ ടെലികമ്മ്യൂണിക്കേഷന്‍ യൂണിയന്‍ ഈ ദിവസം ലോക ടെലെ കമ്മ്യൂണിക്കേഷന്‍ ഇന്‍ഫര്‍മേഷന്‍ സൊസൈറ്റി ദിനമയി ആചരിക്കാന്‍ തീരുമാനിക്കുകയും ചെയ് തു.
1865 ല്‍ സ്ഥാപിച്ച രാജ്യാന്തര വാര്‍ത്താവിനിമയ സംഘടന (ഇന്‍റര്‍നാഷണല്‍ ടെലികമ്മ്യൂണിക്കേഷന്‍ യൂണിയന്‍) ആണ് വാര്‍ത്താവിനിമയ ദിനാഘോഷത്തിനു പിന്നില്‍.
ലോകനിലവാരത്തെ അപേക്ഷിച്ച് ടെലിഫോണ്‍ ഉപയോഗം വളരെ കുറവായ ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളെ ലക്ഷ്യമിട്ടായിരുന്നു ഈ വര്‍ഷം വാര്‍ത്താവിനിമയത്തിന് ലോകജനതയെ മുഴുവന്‍ സഹായിക്കുക എന്ന മുദ്രാവാക്യം സ്വീകരിച്ചിരിക്കുന്നത്. 2003 ഇന്ത്യന്‍ വാര്‍ത്താവിനിമയരംഗം 150 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ അത് ളൊകനിലവാരത്തില്‍ എത്തിക്കഴിഞ്ഞിരുന്നു
ടെലിഫോണ്‍ ഉപഭോഗം വര്‍ദ്ധിച്ചതിനൊപ്പം മൊബൈല്‍ ഫോണും വയര്‍ലെസ്സ് ഫോണും വന്‍ പ്രചാരം നേടിയതാണ് 150-ാം വര്‍ഷത്തില്‍ ഇന്ത്യയ്ക്ക് എടുത്തു പറയാനുള്ള നേട്ടം. മാത്രമല്ല മൊബൈല്‍, വയര്‍ലെസ്സ് കമ്പനികളില്‍നിന്നുള്ള മത്സരം നേരിടാന്‍ ബി.എസ്.എന്‍.എല്‍. ബുദ്ധിമുട്ടുന്ന കാഴ്ചകൂടിയാണ് വര്‍ത്തമാനകാലം നല്‍കുന്നത്.
|