മെയ് 17 ലോക വാര്‍ത്താ വിനിമയ ദിനമാണ്. അന്തര്‍ദേശീയ വാര്‍ത്താ വിനിമയ യൂണിയന്‍ (ഐ.ടി.യു) തുടങ്ങിയ ദിവസമാണ് വാര്‍ത്താ വിനിമയ ദിനമായി ആചരിക്കുന്നത്.
1865 ല്‍ ആണ് യൂണിയന്‍ സ്ഥാപിതമാകുന്നത്. ആ നിലയ്ക്ക് 2008 ലെ വാര്‍ത്താ വിനിമയ ദിനം 143 ാം വാര്‍ഷിക ദിനമാണ്.
140 വര്‍ഷം കൊണ്ട് അവിശ്വസനീയമായ കുതിച്ചു ചാട്ടമാണ് വാര്‍ത്താ വിനിമയ രംഗത്ത് ലോകമെമ്പാടും ഉണ്ടായിരിക്കുന്നത്.
ലോകം ഒരു ആഗോള ഗ്രാമമായി ചുരുങ്ങിയിട്ടുണ്ടെങ്കില്‍ അതിന്‍റെ പ്രധാന കാരണം വാര്‍ത്താ വിനിമയ രംഗത്തുള്ള വിസ്ഫോടനമാണ്. അതിന്‍റെ ഒടുവിലത്തെ നേട്ടമാണ് ഇന്‍റര്‍നെറ്റ്.
ഇന്‍റര്‍നെറ്റ് ഉണ്ടായി 20 വര്‍ഷം ആവഉം മുമ്പു തന്നെ അത് ലോകം മുഴുവന്‍ പൊതിയുന്ന വാര്‍ത്താ വിനിമയ ശൃംഖലയായി മാറിക്കഴിഞ്ഞു.
ഡിജ-ിറ്റല്‍ ടെക്നോളജ-ിയും പാക്കറ്റ് സ്വിച്ചിംഗ് ടെക്നോളജ-ിയും ആണ് വാര്‍ത്ത പരസ്പരം കൈമാറുന്നതില്‍ വിപ്ളവകരമായ പരിവര്‍ത്തനം ഉണ്ടാക്കിയത്. ഡിജ-ിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുമ്പോള്‍ വാര്‍ത്താ കൈമാറ്റത്തില്‍ ശോഷണം സംഭവിക്കുന്നില്ല.
ഇക്കൊല്ലത്തെ ഐ.ടി സന്ദേശം സന്തുലിത വിവര സാങ്കേതിക സമൂഹത്തിന്‍റെ സൃഷ്ടി പ്രാവര്‍ത്തികമാക്കാനുള്ള സമയം എന്നതാണ്.
|