പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > സമകാലികം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഓസ്കാര്‍ അവാര്‍ഡുകളുടെ തുടക്കം  Search similar articles
oscar award
WDWD
ഓസ്കാര്‍ അവാര്‍ഡ് എന്ന പ്രസിദ്ധമായ അക്കാഡമി അവാര്‍ഡിന്‍റെ തുടക്കം 1929 മേയ് 16നായിരുന്നു.

ചാര്‍ലി ചാപ്ളിന്‍ ആദ്യത്തെ ഓസ്കാര്‍ ജേതാവാകേണ്ടതായിരുന്നു . സര്‍ക്കസ് എന്ന സിനിമയിലെ അഭിനയത്തിന്. പക്ഷെ അദ്ദേഹത്തെ ജൂറിയുടെ സവിശേഷ പരാമര്‍ശത്തില്‍ ഒതുക്കിക്കളഞ്ഞു.

അന്ന് ഹോളിവുഡിലെ റൂസ്വെല്‍റ്റ് ഹോട്ടലില്‍ 1927 - 28 വര്‍ഷത്തിലെ സിനിമകളെ ആദരിക്കാനായി സിനിമാ പ്രവര്‍ത്തകര്‍ ഒരുമിച്ചു കൂടിയത് ലോകത്തിലെ ഏറ്റവും പ്രചാരമുള്ള സിനിമാ അവാര്‍ഡിന് തുടക്കമിട്ടു. അഞ്ചു മിനിട്ട് മാത്രമുണ്ടായിരുന്ന ആ ചടങ്ങ് .

ഇന്നത്തെപ്പോലെ അകാംക്ഷാഭരിതമായിരുന്നില്ല. കാരണം മൂന്നു മാസങ്ങള്‍ക്കു മുമ്പു തന്നെ ജേതാക്കളുടെ പേരുകള്‍ വെളിപ്പെടുത്തിയിരുന്നു. സംപ്രേഷണം ചെയ്യാത്ത ആദ്യത്തെ ഓസ്കാര്‍ അവാര്‍ഡ് ദാനച്ചടങ്ങും ഇതായിരുന്നു.

അക്കാഡമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്ട് ആന്‍റ് സയന്‍സ് - ആണ് ഓസ്കാര്‍ അവാര്‍ഡ് സംഘടിപ്പിക്കുന്നത്. 230 ആളകള്‍ക്ക് അംഗത്വമുള്ള ഈ അക്കാഡമിയില്‍ ചേരുന്നതിന് 100 ഡോളര്‍ പ്രവേശന ഫീസായി നല്‍കണം.

ഹോളിവുഡിലെ റൂസ്വെല്‍റ്റ് ഹോട്ടലില്‍ ബ്ളോസ്സം മുറിയില്‍ വിരുന്നോട് കൂടിയാണ് ഇത് സംഘടിപ്പിച്ചത്. 270ല്‍ കൂടുതല്‍ ആളുകള്‍ പങ്കെടുത്ത ഈ ചടങ്ങില്‍ അതിഥികളില്‍ നിന്നും മാത്രം അഞ്ച് ഡോളര്‍ ഈടാക്കി.

എന്നാല്‍ 1941 മുതല്‍ ജേതാക്കളുടെ പേരുകള്‍ മുദ്രവയ്ക്കപ്പെട്ട കവറുകളില്‍ ഒതുക്കി. ഇത് പരിപാടിയില്‍ സമ്മേളിക്കുന്നവരെ ആകാംക്ഷാഭരിതരാക്കി.

രണ്ടാമത്തെ വര്‍ഷം മുതല്‍ അവാര്‍ഡ്ദാന ചടങ്ങിന് മാധ്യമങ്ങളും രംഗത്തെത്തി. ലോസാഞ്ചാലസ് റേഡിയോ സ്റ്റേഷന്‍ ഇതിന് നേരിട്ട് സംപ്രേഷണം നല്‍കി.

തുടര്‍ന്നുള്ള 15 വര്‍ഷം ഈ ചടങ്ങുകള്‍ വിരുന്നോടു കൂടിയാണ് അമ്പാസഡര്‍, ബില്‍റ്റ്മോര്‍ ഹോട്ടലുകളില്‍ സംഘടിപ്പിച്ചത്. 1942ന് ശേഷം ഇതിന് മാറ്റം വന്നു തുടങ്ങി. ജനബാഹുല്യം ഇതിനെ തിയേറ്ററുകളിലേക്ക് മാറ്റി. വിരുന്നുകള്‍ക്ക് അന്ത്യം കുറിച്ചു.

1 | 2  >>  
കൂടുതല്‍
കാലാവസ്ഥാകേന്ദ്രത്തിന് 172
മെയ്15- അന്തര്‍ദ്ദേശീയ കുടുംബദിനം
അന്തര്‍ദേശീയ കുടുംബദിനം
മൂര്‍ക്കോത്ത് കുഞ്ഞപ്പയെ ഓര്‍ക്കുമ്പോള്‍
പിറന്നാള്‍ പ്രഭയില്‍ ശ്രീശ്രീ
എസ്.എസ്.എല്‍.സി ഫലം കച്ചവടച്ചരക്ക്