തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ ഇപ്പോഴത്തെ ഡയറക്ടര്‍ എം.ഡി. രാമചന്ദ്രനാണ്. തികച്ചും അടിസ്ഥാനപരമായ കാര്യങ്ങളാണ് കാലാവസ്ഥാ നിരീക്ഷണത്തിന് ഏറെ ഫലപ്രദമെന്ന് അദ്ദേഹം പറയുന്നു.
യാന്ത്രികമായി കാലാവസ്ഥ നിരീക്ഷിക്കുന്നതിനുള്ള സംവിധാനങ്ങള്‍ ഡല്‍ഹിയില്‍ മാത്രമേയുള്ളൂ. ഇവിടെ ഇപ്പോഴും അടിസ്ഥാന സൗകര്യങ്ങളാണുള്ളത്.
മരണവാര്‍ത്തയെക്കാള്‍ പ്രാധാന്യത്തില്‍ വേഗം എത്തിക്കേണ്ടത് കാലാവസ്ഥയെക്കുറിച്ചുള്ള വിവരങ്ങളാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു. കാലാവസ്ഥാ നിരീക്ഷണം വിമാനത്താവളങ്ങളോടനുബന്ധിച്ചും നടക്കുന്നുണ്ട്.
വിമാനങ്ങള്‍ പറന്നുയരുന്നതിനും ഇറങ്ങുന്നതിനുമുള്ള സാഹചര്യമുേ ണ്ടായെന്ന് നിരീക്ഷിക്കാനാണിത്. സാധാരണക്കാര്‍ക്കും കാലാവസ്ഥയെക്കുറിച്ചുള്ള മുന്നറിയിപ്പുകള്‍ ഇവിടെ നിന്നും നല്‍കുന്നുണ്ട്.
ശക്തമായ മഴയുണ്ടാകാന്‍ സാധ്യതയുള്ളപ്പോള്‍ കൃഷിനാശത്തില്‍ നിന്ന് കര്‍ഷകരെ രക്ഷിക്കാന്‍ മുന്നറിയിപ്പുകള്‍ നല്‍കുന്നു. അതുപോലെ കടല്‍ പ്രക്ഷുബワമാകുന്ന അവസരങ്ങളുണ്ടാകുമ്പോഴും കാലാവസ്ഥ മോശമാണെന്നും കടലില്‍ പോകരുതെന്നും ഇവിടെ നിന്നുള്ള അറിയിപ്പുകള്‍ ലഭിക്കും.
|