കേരളത്തിന്‍റെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം 172-ാം വയസ്സിലേക്ക്. - 2006ല്‍ - കേന്ദ്രത്തിന് 170 കൊല്ലം പൂര്‍ത്തിയായിരുന്നു.
.അന്തരീക്ഷത്തിലുയര്‍ത്തുന്ന ബലൂണുകളില്‍ നിന്ന് റിഫ്ളക്ടറുകള്‍ വഴി കാലാവസ്ഥാ വിവരത്തെ ശേഖരിക്കുന്ന റേഡിയോ സോന്‍ഡേന്‍ കേന്ദ്രമായി ഇത് ഉയര്‍ത്തിയതിന്‍റെ സൂവര്‍ണ ജൂബിലിയും 2006 - ലാണ്.
സമ്പദ്വ്യവസ്ഥയെ നേരിട്ട് ബാധിക്കുന്ന പ്രധാനഘടകമാണ് കാലാവസ്ഥ. കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ മനുഷ്യ നിയന്ത്രിതമല്ലെങ്കിലും അവ തക്കസമയത്ത് മനസിലാക്കി വേണ്ട മുന്‍കരുതലുകളെടുക്കാന്‍ കഴിയും. ഈ രംഗത്ത് വര്‍ഷങ്ങളായി മികവ് തെളിയിച്ച സ്ഥാപനമാണ് തിരുവനന്തപുരത്തെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.
തിരുവനന്തപുരം മ്യൂസിയത്തിന് സമീപമുള്ള ഉയരമുള്ള പ്രദേശത്തുള്ള ഈ സ്ഥാപനം നഗരത്തിന്‍റെ വിഗഹവീക്ഷണം ഇവിടെ നിന്നാവും. ദിവസവും രണ്ടു നേരം നിരീക്ഷണം നടത്തി കണക്കുകള്‍ വിശകലനം ചെയ്യുന്നു. ഇന്‍റര്‍നാഷണല്‍ ഒബ്സര്‍വേഷന്‍ ടൈമിനാണ് (4.30) കാലാവസ്ഥാ നിരീക്ഷണം നടത്തുന്നത്.
1836ല്‍ സ്വാതിതിരുനാള്‍ മഹാരാജാവിന്‍റെ കാലത്ത് ഒബ്സര്‍വേറ്ററി സ്ഥാപിച്ചു. ഇതിന്‍റെ ആദ്യ ചീഫ് ബ്രിട്ടീഷുകാരനായ ജോണ്‍ കാര്‍ഡിക്കോട്ട് ആയിരുന്നു. ബ്രിട്ടീഷ് ഭരണത്തിന് ശേഷം ഇന്ത്യാ ഗവണ്‍മെന്‍റിന് കീഴില്‍ 1951ല്‍ ഇന്ത്യന്‍ മെറ്റീരിയോളജിക്കല്‍ വിഭാഗം സ്ഥാപിച്ചു.
1956ല്‍ ഇതിനെ റേഡിയോ സോണ്‍സേന്‍ ഒബ്സര്‍വേറ്ററിയായി ഉയര്‍ത്തി. 1963ല്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രവും 1973ല്‍ മെറ്റീരിയോളജിക്കല്‍ സെന്‍ററും പ്രവര്‍ ത്തനമാരംഭിച്ചു.
|