പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > സമകാലികം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
അന്തര്‍ദേശീയ കുടുംബദിനം  Search similar articles
മേയ് 15 അന്തര്‍ദേശീയ കുടുംബദിനമാണ്. എന്തിനുമൊരു അന്തര്‍ദേശീയ ദിനാചരണമുണ്ട് എന്ന മട്ടില്‍ കുടുംബദിനാചരണത്തെ കണ്ടു കൂടാ.

സമൂഹത്തിന്‍റെ ആധാരശിലകളില്‍ പ്രധാനം കുടുംബമാണ് എന്ന തിരിച്ചറിവാണ്. വ്യക്തിനിഷ്ഠമായ നേട്ടങ്ങളുടെ പിന്നാലെ പാഞ്ഞ പാശ്ഛാത്യ പരിഷ്കൃത ലോകത്തെ കുടുംബത്തിലേക്ക് അടുപ്പിച്ചത്.

1993 സെപ്റ്റംബര്‍ 20ന് ഐക്യരാഷ്ട്രസഭയുടെ പൊതു സഭ, മേയ് 15ന് അന്തര്‍ദേശീയ കുടുംബദിനമായി പ്രഖ്യാപിച്ചു. 2005 ലെ കുടുംബദിനാചരണത്തിന്‍റെ ചിന്താവിഷയം എച്ച്.ഐ.വിയും എയ്ഡ്സും കുടുംബഭദ്രതയും എന്നാണ്.

കുടുംബങ്ങള്‍ തകര്‍ന്നാല്‍ അതിലുള്‍പ്പെട്ട വ്യക്തികള്‍ മാത്രമല്ല സമൂഹവും തകരുമെന്ന് സാമൂഹിക ശാസ്ത്രജ്ഞന്മാര്‍ മുമ്പേ പറഞ്ഞിരുന്നു. പക്ഷെ അതൊന്നും ആരും ചെവിക്കൊണ്ടില്ല. ശിഥിലമായ കുടുംബങ്ങളും കുടുംബ ബന്ധങ്ങളും മനുഷ്യന്‍റെ പ്രാകൃത വാസനകളെ ഉണര്‍ത്തുമെന്നും, സംസ്കാരത്തിന്‍റെ അദൃശ്യ നിയന്ത്രണങ്ങള്‍ ഇല്ലാതാക്കുമെന്നുംലോകം തിരിച്ചറിഞ്ഞു തുടങ്ങി.

ഭാരതമുള്‍പ്പടെയുള്ള ഏഷ്യന്‍ രാജ്യങ്ങള്‍ കുടുംബത്തിന് പണ്ടേ പാവനത്വം കല്പിച്ചിരുന്നു. കൂട്ടുകുടുംബങ്ങള്‍ നിലനിന്നത് വലിയൊരു കൂട്ടായ്മയുടെ ഭാഗമായിരുന്നു. നഗരവത്ക്കരണവും വ്യവസായിക വളര്‍ച്ചയും ദാമ്പത്യമൂല - ചെറു - കുടുംബങ്ങളുടെ പിറവിക്ക് വഴിവച്ചതുപോലും സമൂഹത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കി.

സ്വന്തം കുഞ്ഞിന് മുല കൊടുക്കാന്‍ മടിക്കുന്ന അമ്മ, സ്വന്തം മാതാപിതാക്കളെ വൃദ്ധസദനത്തിലാക്കുന്ന മക്കള്‍... കുടുംബത്തിന്‍റെ ഇന്നത്തെ ഭാരതീയ ചിത്രമാണിത്.

ഈ നില മാറാനും കുടുംബങ്ങളുടെ മാനസികവും വൈകാരികവും സാമ്പത്തികവുമായ പ്രസക്തി ഓര്‍ക്കാനുമാണ് ഈ ദിനാചരണം നടത്തുന്നത്.

എയിഡ്സിനെതിരെയുള്ള ശക്തമായ പ്രചരണായുധമായി കുടുംബത്തെ മാറ്റിയെടുക്കാനാണ് 2005ലെ കുടുംബ ദിനാചരണത്തിന്‍റെ ഊന്നല്‍. വസുദൈവക കുടുംബകം എന്ന പ്രമാണവുമായി ജീവിക്കുന്ന ഭാരതീയര്‍ക്കും കുടുംബദിനാചരണത്തില്‍ സ്വന്തം കുടുംബത്തിന്‍റെയും ലോകമെന്ന തറവാട്ടിന്‍റെയും സ്മരണ പുതുക്കാം.

കൂടുതല്‍
മൂര്‍ക്കോത്ത് കുഞ്ഞപ്പയെ ഓര്‍ക്കുമ്പോള്‍
പിറന്നാള്‍ പ്രഭയില്‍ ശ്രീശ്രീ
എസ്.എസ്.എല്‍.സി ഫലം കച്ചവടച്ചരക്ക്
ഇന്ന് നഴ്സസ് ദിനം
സന്തോഷിന് ദാവൂദുമായി ബന്ധം?
കരുണാനിധി സഭാംഗമായിട്ട് 51വര്‍ഷം