എസ്.എസ്.എല്‍.സി ഫലം നല്‍കുന്ന പുസ്തകങ്ങളുടെ കെട്ട് തിരുവനന്തപുരത്തെ ചെറുകിട പത്രങ്ങള്‍ പലര്‍ക്കും വിറ്റുകാശാക്കുന്നു എന്നൊരു ആരോപണം സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നു. സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്യുന്നത് ഇതിനേക്കാള്‍ മോശമായ ഒരു കച്ചവടമല്ലേ !
ഒരു ലക്ഷം രൂപാ നല്‍കുന്നവര്‍ക്ക് മാത്രം വിശദമായ സി.ഡി എന്ന തീരുമാനം ആരുടേതാണ് ?
ഈ തീരുമാനത്തിന് സര്‍ക്കാരിന്‍റെയും ഇടതുമുന്നണിയുടേയും പിന്തുണയുണ്ടോ ?
ഇതുവരെ എത്രപേര്‍ ഒരു ലക്ഷം രൂപാ കൊടുത്ത് സി.ഡി വാങ്ങിച്ചു. അവര്‍ ആരൊക്കെയാണ് ?
മനോരമ, മാതൃഭൂമി, കൌമുദി തുടങ്ങിയ പത്രങ്ങള്‍ അക്കൂട്ടത്തിലുണ്ടോ ?
തുടങ്ങിയ കാര്യങ്ങള്‍ പത്രപ്രവര്‍ത്തകര്‍ മന്ത്രിയോട് നേരിട്ട് ചോദിച്ച് മനസ്സിലാക്കേണ്ടതാണ്.
|