പ്രവേശന പരീക്ഷാ ഡയറക്‍ടറേറ്റാണ് ആദ്യമായി പരീക്ഷാ ഫല കച്ചവടത്തിന് കേരളത്തില്‍ തുടക്കമിട്ടത്. വിശദമായ ഫലം ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനും പണം കൊടുക്കാതെ നല്‍കില്ല എന്നവര്‍ രണ്ട് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പേ തീരുമാനമെടുത്ത് നടപ്പാക്കിയതാണ്.
സര്‍ക്കാരിന്‍റെ ഈ നടപടി ശരിയോ എന്ന് ഐ.റ്റി രംഗത്തെയും വിദ്യാഭ്യാസ രംഗത്തേയും വിദഗ്ദ്ധര്‍ ചര്‍ച്ച ചെയ്യണം. എല്ലാ പത്രങ്ങളുടെയും ഓണ്‍ലൈന്‍ എഡിഷനുകള്‍ വിശദമായ ഫലം കൊടുക്കാന്‍ പ്രാപ്തമാവുന്ന കാലം വിദൂരമല്ല.
അങ്ങനെയെങ്കില്‍ എല്ലാ പത്രങ്ങളും (മാധ്യമങ്ങളും) ഫലം സര്‍ക്കാരില്‍ നിന്ന് ഒരു ലക്ഷം രൂപാ കൊടുത്ത് വാങ്ങേണ്ട ഗതികേട് ഉണ്ടാവുമോ ? ഈ വിഷയങ്ങളെ കുറിച്ച് ചര്‍ച്ചയും പൊതുജന അഭിപ്രായവും ഉണ്ടാവുമെന്ന് വെബ്‌ലോകം കരുതുന്നു.
ഇന്നിപ്പോള്‍ താല്‍ക്കാലികമായെങ്കിലും വെബ്‌ലോകത്തിന്‍റെ മാത്രം പ്രശ്നമായോ കൊതിക്കെറുവായോ വിലയിരുത്തി പലരും ഇതിനെ നിസ്സാരമാക്കി കണ്ടേക്കാം. എന്നാല്‍ ഇതിന്‍റെ പിന്നിലെ കാണാച്ചരടുകള്‍ തിരിച്ചറിയുന്നതാണ് വിവേകം. ഐ.റ്റി ഒരുപറ്റം ഉദ്യോഗസ്ഥരുടേയോ ബുദ്ധിജീവികളുടെയോ കൈയില്‍ ഒതുങ്ങേണ്ട കാര്യമല്ല. അതിന്‍റെ ഗുണങ്ങളും സദ്ഫലങ്ങളും പരമാവധി ജനങ്ങളില്‍ എത്തിക്കുക ആയിരിക്കണം സര്‍ക്കാരിന്‍റെ ലക്‍ഷ്യം.
|