ഇന്നിപ്പോള്‍ വെബ്‌ലോകം ഡോട്ട് കോം സ്വകാര്യ സ്ഥാപനമാണ് എന്നതാണ് പരീക്ഷാ ബോര്‍ഡിന്‍റെയും വിദ്യാഭ്യാസ വകുപ്പിന്‍റെയും കണ്ടെത്തല്‍. ഇത് ചൈനയോ ക്യൂബയോ ഒന്നും അല്ലാത്തതുകൊണ്ട് എല്ലാ മാധ്യമങ്ങളും (ദൂരദര്‍ശന്‍ ഒഴിച്ച്) സ്വകാര്യ മേഖലയിലാണ്.
മാധ്യമത്തെ സര്‍ക്കാര്‍ അംഗീകരിക്കുമ്പോഴാണ് അത് സര്‍ക്കാരിന്‍റെ മീഡിയാ ലിസ്റ്റില്‍ പെടുന്നതും അതിലെ പ്രവര്‍ത്തകര്‍ക്ക് അക്രെഡിറ്റേഷന്‍ നല്‍കുന്നതും. വെബ്‌ലോകം ഡോട്ട് കോമിന് ഈ രണ്ട് അംഗീകാരവുമുണ്ട്. മാത്രമല്ല, എട്ട് കൊല്ലമായി എസ്.എസ്.എല്‍.സി അടക്കമുള്ള എല്ലാ ഫലങ്ങളും ഓണ്‍ലൈനില്‍ തല്‍സമയം പ്രസിദ്ധീകരിക്കുന്നുമുണ്ട്.
ഐ.റ്റി മേഖലയ്ക്ക് മുന്‍തൂക്കവും മുന്തിയ പരിഗണനയും നല്‍കുന്നു എന്ന് കൊട്ടിഘോഷിക്കുന്ന കേരളത്തില്‍ ഓണ്‍ലൈനില്‍ വിശദമായ ഫലം പ്രഖ്യാപിക്കാന്‍ ശേഷിയുള്ള ഓണ്‍ലൈന്‍ മാധ്യമത്തെ (പത്രത്തെ) ഒരു മുന്നറിയിപ്പുമില്ലാതെ കറിവേപ്പില പോലെ എടുത്തുമാറ്റിയത് എന്തുകൊണ്ടാണെന്ന് വ്യക്തമല്ല.
എന്തായാലും പണമുള്ളവര്‍ക്ക് മാത്രം റിസല്‍റ്റ് എന്നത് സര്‍ക്കാരിന്‍റെ പ്രഖ്യാപിതമായ നയമാണോ എന്ന് വ്യക്തമാകേണ്ടതുണ്ട്. വിദ്യാഭ്യാസ കച്ചവടത്തിനെതിരെ കലാപമുയര്‍ത്തുന്ന എസ്.എഫ്.ഐ കാരും ഡി.വൈ.എഫ്.ഐ കാരും വിദ്യാര്‍ഥി സംഘടനകളും ഇക്കാര്യത്തെ കുറിച്ച് എങ്ങനെ പ്രതികരിക്കുന്നു എന്ന് അറിയേണ്ടതുണ്ട്.
|