2001 ല്‍ ആദ്യമായി വിശദമായ എസ്.എസ്.എല്‍.സി ഫലം ഓണ്‍ലൈനില്‍ ലഭ്യമാക്കാന്‍ വിദ്യാഭ്യാസ വകുപ്പ് തയ്യാറായപ്പോള്‍ അന്ന് സഹായിക്കാനായി ഉണ്ടായിരുന്ന ഓണ്‍ലൈന്‍ മാധ്യമം വെബ്‌ലോകം ഡോട്ട് കോം മാത്രമായിരുന്നു.
അന്ന് കുറഞ്ഞ സെര്‍വര്‍ ശേഷിയുള്ള സൈറ്റില്‍ അപ്‌ലോഡ് ചെയ്തതുകൊണ്ട് സര്‍ക്കാര്‍ സൈറ്റില്‍ നിന്നും ഫലം ആര്‍ക്കും ലഭിക്കാന്‍ കഴിയാതെ വെബ്‌ലോകത്തില്‍ ഒരു ദിവസം കൊണ്ട് തന്നെ ഒന്നരലക്ഷത്തോളം പേര്‍ കയറി റിസല്‍റ്റ് അറിയുകയും ചെയ്തു.
അന്നു മുതല്‍ വെബ്‌ലോകത്തിന് ഫലം ലഭ്യമാക്കാതിരിക്കാന്‍ വിദ്യാഭ്യാസ വകുപ്പില്‍ നിന്നും ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നും നിരന്തര ശ്രമങ്ങളുണ്ടായി. ഒടുവില്‍ വിദ്യാഭ്യാസമന്ത്രിയെ അവസാന നിമിഷത്തില്‍ ഇടപെടുത്തി കാര്യം മനസ്സിലാക്കിച്ച ശേഷമാണ് വെബ്‌ലോകത്തിന് വിശദമായ ഫലം പ്രസിദ്ധീകരിക്കാനുള്ള അവസരം ഉണ്ടായത്.
ഐ.റ്റി അറ്റ് സ്കൂള്‍, ഡി.പി.ഐ ശിവശങ്കര്‍ തുടങ്ങിയവരുടെ ഭാഗത്തു നിന്ന് മുന്‍വര്‍ഷങ്ങളില്‍ ഓണ്‍ലൈന്‍ മാധ്യമമായി സര്‍ക്കാര്‍ അംഗീകരിച്ച വെബ്‌ലോകത്തിന് ഫലം ലഭ്യമാക്കാന്‍ അനുകൂലമായ നടപടികള്‍ ഉണ്ടായിരുന്നു. പരീക്ഷാ ഫലം പ്രഖ്യാപിക്കുന്ന ദിവസം തന്നെ അപ്‌ലോഡ് ചെയ്യാന്‍ പാകത്തില്‍ സി.ഡി ലഭ്യമാക്കിയിരുന്നു.
|