പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > സമകാലികം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
എസ്.എസ്.എല്‍.സി ഫലം കച്ചവടച്ചരക്ക്
വിശദമായ ഫലത്തിന് ഒരു ലക്ഷം രൂപാ വില
എസ്.എസ്.എല്‍.സി പരീക്ഷയുടെ വിശദമായ ഫലം കച്ചവടച്ചരക്കാക്കി മാറ്റി വിദ്യാഭ്യാസ വകുപ്പും ഇടതുപക്ഷ സര്‍ക്കാരും പുതിയ മാതൃക സൃഷ്ടിച്ചു. എസ്.എസ്.എല്‍.സി യുടെ എല്ലാ വിഷയങ്ങളുടെ യും ഗ്രേഡ് ഓണ്‍ലൈനില്‍ ലഭ്യമാക്കാന്‍ കഴിയുന്ന അക്സസ് സി.ഡി ഒരു ലക്ഷം രൂപ നല്‍കിയവര്‍ക്ക് മാത്രമാണ് ഇക്കുറി വിതരണം ചെയ്യുന്നത്.

ഇതിനായി മൊബൈല്‍ കമ്പനികളും ചില വന്‍‌കിട പത്രങ്ങളും പണം നല്‍കി എന്നാണ് വിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്നും അറിയുന്നത്. എട്ട് വര്‍ഷങ്ങളായി ഓണ്‍ലൈനില്‍ വിശദമായ പരീക്ഷാ ഫലങ്ങള്‍ നല്‍കിയിരുന്ന വെബ്‌ലോകം ഡോട്ട് കോമിനെ ഒരു ലക്ഷം രൂപ കൊടുക്കാത്തതു കൊണ്ട് സര്‍ക്കാര്‍ സി.ഡി നല്‍കിയതുമില്ല.

മറ്റ് പല സംസ്ഥാനങ്ങളിലും നാമമാത്രമായ നിരക്കില്‍ വിശദമായ സി.ഡികള്‍ വില്‍പ്പനയ്ക്ക് ലഭ്യമാണ്. പണം ആരുകൊടുത്താലും അവ വാങ്ങാന്‍ സാധിക്കുകയും ചെയ്യും. എന്നാല്‍ എസ്.എസ്.എല്‍.സി ഫലം ഒരു ലക്ഷം രൂപാ വിലയുള്ള ഒരു ഏര്‍പ്പാടാക്കി മാറ്റുന്നത് ആദ്യം കേരളത്തിലാണ്. ഇതിനുള്ള തീരുമാനം എടുത്തുകഴിഞ്ഞതായി പരീക്ഷാ ബോര്‍ഡ് സെക്രട്ടറി ശിവന്‍ കുട്ടി വെബ്‌ലോകത്തെ അറിയിച്ചു.

വിശദമായ പരീക്ഷാ ഫലങ്ങള്‍ ലഭ്യമാക്കണം എന്ന് കാണിച്ച് വെബ്‌ലോകം നേരത്തെ തന്നെ വിദ്യാഭ്യാസ മന്ത്രിക്കും ഡി.പി.ഐ ക്കും പരീക്ഷാ ബോര്‍ഡ് സെക്രട്ടറിക്കും മറ്റും കത്തും നല്‍കിയിരുന്നു. അപ്പോഴാണ് ഒരു ലക്ഷം രൂപാ നല്‍കാനുണ്ടെങ്കില്‍ മാത്രമേ വിശദമായ ഫലം നല്‍കാനാവൂ എന്ന കാര്യം അറിയുന്നത്. ഇക്കാര്യത്തെ കുറിച്ച് വ്യക്തമായി ഒന്നും അറിയില്ല എന്ന് പറഞ്ഞ് വിദ്യാഭ്യാസ മന്ത്രി കൈകഴുകുകയും ചെയ്തു.

പരീക്ഷാ ഫലം വില്‍പ്പന ചരക്ക് ആക്കേണ്ട ഒന്നല്ല. എത്ര വിശദമായ ഫലവും എല്ലാ സുരക്ഷയും പാലിച്ച് കഴിയാവുന്നത്ര മാധ്യമങ്ങളില്‍ കൂടി കുട്ടികള്‍ക്ക് ലഭ്യമാക്കുക എന്നുള്ളതാണ് സര്‍ക്കാരിന്‍റെയും വിദ്യാഭ്യാസ വകുപ്പിന്‍റെയും ചുമതല. ഇന്നിപ്പോള്‍ ഫലം സര്‍ക്കാര്‍ സൈറ്റുകളില്‍ മാത്രമായി ചുരുക്കുകയും മറ്റുള്ളവര്‍ക്ക് ഒരു ലക്ഷം രൂപയ്ക്ക് വില്‍ക്കുകയുമാണ് ചെയ്തിരിക്കുന്നത്.

1 | 2 | 3 | 4 | 5  >>  
കൂടുതല്‍
ഇന്ന് നസ്ഴ്സ് ദിനം
സന്തോഷിന് ദാവൂദുമായി ബന്ധം?
കരുണാനിധി സഭാംഗമായിട്ട് 51വര്‍ഷം
വൈലോപ്പിള്ളി ശ്രീധരമേനോന്‍
അമ്മയ്ക്കായി ഒരു ദിനം
എല്ലാ അമ്മമാര്‍ക്കുമായി ഒരു ദിനം