പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > സമകാലികം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഇന്ന് നഴ്സസ് ദിനം
മെയ് 12 നഴ്സുമാര്‍ക്കുള്ള അന്താരാഷ്ട്ര ദിനം
PRO
അന്താരാഷ്ട്ര നഴ്സസ് ദിനം മെയ് 12ന് ലോകമെമ്പാടും ആഘോഷിക്കുകയാണ്. സുരക്ഷിത മാതൃത്വം ആണ് ആദ്യത്തെ നഴ്‌സ് ദിന തീം.

മേയ് 8 അമേരിക്കയില്‍ നഴ്സിങ് വിദ്യാര്‍ഥിദിനമായി ആചരിക്കുന്നുണ്ട്.

ഫ്ളോറന്‍സ് നൈറ്റിംഗേലിന്‍റെ ജന്മദിനമാണ് നഴ്സസ് ദിനമായി ആചരിക്കുന്നത്. അന്തരാഷ്ട്ര നഴ്സസ് സമിതി (ഐ സി എന്‍) ഈ ദിനത്തെ നഴ്സസ് ദിന കിറ്റ് നിര്‍മ്മിക്കാനും വിതരണം ചെയ്യാനുമുള്ള അവസരമായി ഉപയോഗപ്പെടുത്തുന്നു.

എന്നാല്‍ ഫ്ലോറന്‍‌സ് നൈറ്റിംഗേല്‍ നഴ്സുമാര്‍ക്കുള്ള ഉത്തമ മാതൃകയായി ഇപ്പോള്‍ കണക്കാക്കാത്തതുകൊണ്ട് ഈ ദിവസം ദിനാചരണം നടത്തുന്നത് മാറ്റണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. 178-1845 കാലഘട്ടത്തില്‍ ജീവിച്ച് ഇന്‍സ്റ്റിറ്റൂഷന്‍ ഓഫ് നഴ്സിങ് സിസ്റ്റേഴ്സ് സ്ഥാപിച്ച എലിസബത്ത് ഫ്രൈ യുടെ ജനമദിനം നഴ്സസ് ദിനമാക്കാനാണ് ആലോചന

ഇപ്പോള്‍ 120 തിലധികം രാജ്യങ്ങളില്‍ അന്താരാഷ്ട്ര നഴ്സസ് സമിതി പ്രവര്‍ത്തിക്കുന്നുണ്ട്. ആരോഗ്യമേഖലയിലെ വിദഗ്ധര്‍ നേതൃത്വം നല്‍കുന്ന ഈ സമിതി 1899 ലാണ് നിലവില്‍ വന്നത്.

ലോകമെങ്ങുമുള്ള ആതുരസേവകര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുക, ശ്രദ്ധയോടെയുള്ള ശുശ്രൂഷ ഉറപ്പാക്കുക, നൂതനമായ സാങ്കേതിക വിദ്യാഭ്യാസം നല്‍കുക, ആതുരസേവനമേഖലയുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുക തുടങ്ങിയവയാണ് അന്താരാഷ്ട്ര നഴ്സസ് സമിതിയുടെ ചുമതലകള്‍.
1 | 2  >>  
കൂടുതല്‍
സന്തോഷിന് ദാവൂദുമായി ബന്ധം?
കരുണാനിധി സഭാംഗമായിട്ട് 51വര്‍ഷം
വൈലോപ്പിള്ളി ശ്രീധരമേനോന്‍
അമ്മയ്ക്കായി ഒരു ദിനം
എല്ലാ അമ്മമാര്‍ക്കുമായി ഒരു ദിനം
അമ്മയോട് പറയാന്‍