പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > സമകാലികം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സന്തോഷിന് ദാവൂദുമായി ബന്ധം?
ശ്രീഹരി
WDFILE
യു‌എഇയിലെ വഞ്ചനക്കേസില്‍ ഇന്‍റര്‍പോള്‍ അന്വേഷിക്കുന്ന മലയാളി സന്തോഷ് മാധവന് അന്താരാഷ്‌ട്ര കുറ്റവാളി ദാവൂദ് ഇബ്രാഹിമുമായി ബന്ധമുണ്ടെന്ന് സൂചന. സന്തോഷ് നാസറെന്ന വ്യക്തിയുമായി തുടര്‍ച്ചയായി ഫോണില്‍ ബന്ധപ്പെടാറുണ്ടെന്ന് സന്തോഷിന്‍റെ മുന്‍ ഭാര്യ പൊലീസിന് വിവരം നല്‍കിയിരുന്നു.

ദാവൂദ് ഇബ്രാഹുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തിയാണ് നാസര്‍. ദുബായിയില്‍ കൊണ്ടു പോയി വേശ്യാലയത്തില്‍ വില്‍ക്കുവാന്‍ ശ്രമിച്ചതിനെത്തുടര്‍ന്ന് സന്തോഷിന്‍റെ ആദ്യ ഭാര്യ വിവാഹ മോചനം നേടിയിരുന്നു.

സമ്പന്ന നഗരമായ ദുബായില്‍ വേശ്യാവൃത്തി ഇന്ന് ഒരു വ്യവസായമായി വളര്‍ന്നിരിക്കുകയാണ്. ഈ ശരീരവിപണിയിലൂടെ കേരളത്തിലെ പല വമ്പന്‍ മത്സ്യങ്ങളും കൊഴുത്ത് തടിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. അവിഹിത ധന സമ്പാദനത്തിന് രാഷ്ട്രീയക്കാരുടെ രഹസ്യ പിന്തുണയും നിയമപാലകരുടെ അതീവ ശ്രദ്ധയും കൂടി തണലായാല്‍ പിന്നെ ധന സമ്പാദനമോഹം ശാന്തിതീരമണയാന്‍ അധിക നേരം വേണ്ട!

2006ല്‍ 4300 ലൈംഗികത്തൊഴിലാളികളെ തങ്ങള്‍ നാടുകടത്തിയെന്ന് യു‌എ‌ഇ പൊലീസ് പറയുന്നു. ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് പെണ്‍കുട്ടികളെ വിദേശരാജ്യങ്ങളിലേക്ക് കടത്തി വേശ്യാലയങ്ങള്‍ക്ക് വില്‍ക്കുന്ന ഏജന്‍റുമാരെക്കുറിച്ച് എഫ്‌ബി‌ഐ മേയ് 10 ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത്തരത്തില്‍ ഒരു ഏജന്‍റോ ഇടനിലക്കാരനോ ആയി സന്തോഷ് മാധവന്‍റെ റോള്‍ ഉടന്‍ പുറത്തുവന്നേക്കാം.

കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്ന് വീട്ടുജോലിക്കും മറ്റുമായി ഏജന്‍റുമാര്‍ കടത്തി കൊണ്ടു പോകുന്ന സ്‌ത്രീകളെ ദുബായിലെ അടക്കമുള്ള വേശ്യാലയങ്ങള്‍ക്ക് വില്‍ക്കുന്നു. വിവിധ രാജ്യങ്ങളിലായി ബന്ധങ്ങളുള്ള ഒരു അന്താരാഷ്‌ട്ര സംഘമാണ് ഇത്തരം വഞ്ചനകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. കേരളം പോലുള്ള സംസ്ഥാനങ്ങളിലെ ഏജന്‍റുമാര്‍ ഈ സംഘത്തിലെ ഏറ്റവും താഴെക്കിടയിലുള്ളവരാണ്.

ഇവര്‍ക്ക് ഈ ശൃംഖലയെ നിയന്ത്രിക്കുന്നത് ആരാണെന്ന് എന്നതിനെക്കുറിച്ച് പലപ്പോഴും ധാരണയൊന്നുമില്ല. ദാവൂദ് ഇബ്രാഹിം ഒരു കാലത്ത് മുംബൈയിലെ ചുവന്നത്തെരുവുകളെ സജീവമായി നിയന്ത്രിച്ചിരുന്നു. പിന്നീട്, മുംബൈ സ്‌ഫോടനപരമ്പര കേസുമായി ബന്ധപ്പെട്ട് നാടുവിടേണ്ടി വന്ന ഇയാള്‍ ഇപ്പോള്‍ പാകിസ്ഥാനിലാണ്.

എന്നാല്‍, ഇപ്പോഴും ദാവൂദ് മുംബൈയിലെ അധോലോക പ്രവര്‍ത്തനങ്ങളെയും ചുവന്ന തെരുവ് പ്രവര്‍ത്തനങ്ങളെയും പരോക്ഷമായി നിയന്ത്രിക്കുന്നുണ്ടെന്ന് മുംബൈ പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ദുബായ് പോലുള്ള നഗരങ്ങളിലെ ചുവന്നത്തെരുവുകളെ നിയന്ത്രിക്കുന്നത് ദാവൂദുമായി അടുത്ത ബന്ധമുള്ളവരാണ്.

സംസ്ഥാന രഹസ്യാന്വേഷണ വകുപ്പിന് ലഭിച്ച വിവരമനുസരിച്ച് സന്തോഷിന് മൊത്തം 15 കോടിയുടെ അനധികൃത സമ്പത്തുണ്ട്. വിദേശത്തു നിന്ന് വന്‍ തോതില്‍ പണം ലഭിച്ചിട്ടുണ്ടെന്നും അറിവായിട്ടുണ്ട്

കേരളത്തില്‍ തഴച്ചു വളരുന്ന റിയല്‍ എസ്‌റ്റേറ്റ് വ്യവസായത്തിന് വിദേശത്തെ ചില കറുത്ത കരങ്ങളുമായി ബന്ധമുണ്ടെന്ന് രഹസ്യാന്വേഷണ വകുപ്പിന് വിവരം ലഭിച്ചിട്ടുണ്ട്. കൊച്ചി പോലുള്ള നഗരങ്ങളിലെ പല വന്‍‌കിട കെട്ടിടങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ബിനാമികളാണ് .

വരുമാന നികുതി വകുപ്പില്‍ നിന്ന് സസ്‌പെന്‍റ് ചെയ്യപ്പെട്ട അഡീഷണല്‍ കമ്മീഷണര്‍ വി ഗുപ്ത 2000 ജൂലൈയില്‍ ബോളിവുഡില്‍ ദാവൂദ് ഇബ്രാഹിം പണമിറക്കുന്നതായി ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ദുബായ് അടക്കമുള്ള നഗരങ്ങളില്‍ നടക്കുന്ന ചില സ്‌റ്റേജ് ഷോകള്‍ക്ക് പണം വാരി വിതറുന്നതും ദാവൂദാണ്.

കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ അഭിനേതാക്കള്‍ തുടര്‍ച്ചയായി ദുബായ് അടക്കമുള്ള നഗരങ്ങളില്‍ നടക്കുന്ന സ്‌റ്റേജ് ഷോകളില്‍ പങ്കെടുക്കാറുണ്ട്. പരിപാടിയുടെ സ്‌പോണ്‍സര്‍മാരെക്കുറിച്ച് അഭിനേതാക്കള്‍ അത്ര വിശദമായ അന്വേഷണമൊന്നും നടത്താറില്ല. ഇനിയിപ്പോള്‍ നടത്തിയാലും യഥാര്‍ത്ഥത്തില്‍ പണം നല്‍കുന്നത് ആരാണെന്ന് കണ്ടെത്തുവാനും ബുദ്ധിമുട്ടാണ്.
കൂടുതല്‍
കരുണാനിധി സഭാംഗമായിട്ട് 51വര്‍ഷം
വൈലോപ്പിള്ളി ശ്രീധരമേനോന്‍
അമ്മയ്ക്കായി ഒരു ദിനം
എല്ലാ അമ്മമാര്‍ക്കുമായി ഒരു ദിനം
അമ്മയോട് പറയാന്‍
ശമ്പളം ആരോഗ്യത്തെ ബാധിക്കുമോ?