പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > സമകാലികം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
കരുണാനിധി സഭാംഗമായിട്ട് 51വര്‍ഷം
നയതന്ത്രജ്ഞന്‍, കവി, പ്രസംഗകന്‍, നാടകകൃത്ത്, എഡിറ്റര്‍, പ്രസാധകന്‍, മാധ്യമ അധിപന്‍, കലാകാരന്‍, ചിന്തകന്‍, സാമ്പത്തികശാസ്ത്രജ്ഞന്‍, മാനവിക വാദി എന്നിങ്ങനെ കരുണാനിധി വിവിധരംഗങ്ങളില്‍ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്.

ഡോ. കലൈഞ്ജര്‍ എം കരുണാനിധിയുടെ തുടര്‍ച്ചയായ നിയമസഭാംഗത്വത്തിന്‍റെ സുവര്‍ണ ജൂബിലി ചെന്നൈയില്‍ അതി വിപുലമായി ആഘോഷിച്ചിരുന്നു. കരുണാനിധിയുടെ മക്കള്‍ പിന്തുടര്‍ച്ചാവകാശത്തിന്‍റെ പേരില്‍ ചേരി തിരിഞ്ഞതും മധുരയിലെ ദിനകരന്‍റെയും സണ്‍ ടിവിയുടെയും നേരെ അക്രമം നടത്തിയതും അന്ന് ആഘോഷത്തിന് മങ്ങലുണ്ടാക്കി.

ചെന്നൈ ഐലന്‍റ് ഗ്രൗണ്ടില്‍ 2007 മെയ് 11 ന് നടന്ന ജൂബിലി ആഘോഷ സമ്മേളനത്തില്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്, മുന്‍ പ്രധാനമന്ത്രിമാരായ വി പി സിംഗ്, ഐ കെ ഗുജ്റാള്‍, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, കേന്ദ്ര മന്ത്രിമാരായ ശരദ് പവാര്‍,ലാലുപ്രസാദ് യാദവ്, രാം വിലാസ് പാസ്വാന്‍, സി പി എം സെക്രട്ടറി പ്രകാശ് കാരാട്ട്, സി പി ഐ അധ്യക്ഷന്‍ എ ബി ബര്‍ദാന്‍, പട്ടാളി മകള്‍ കച്ചിയിലെ രാമദാസ്, കെ വീരമണി, കെ എം ഖാദര്‍ മൊഹിദ്ദീന്‍ എം പി, തോല്‍ തിരുമാലവന്‍, എല്‍ ഗണേശന്‍ എന്നിവര്‍ പങ്കെടുത്തിരുന്നു.
<< 1 | 2 
കൂടുതല്‍
വൈലോപ്പിള്ളി ശ്രീധരമേനോന്‍
അമ്മയ്ക്കായി ഒരു ദിനം
എല്ലാ അമ്മമാര്‍ക്കുമായി ഒരു ദിനം
അമ്മയോട് പറയാന്‍
ശമ്പളം ആരോഗ്യത്തെ ബാധിക്കുമോ?
ലോകമാതൃദിനം-ചരിത്ര സ്മൃതികള്‍