ബ്രിട്ടനില്‍ കുടുംബത്തില്‍ നിന്നും മാറിക്കഴിഞ്ഞിരുന്ന കുട്ടികള്‍ അമ്മയോടൊപ്പം ഒത്തുചേരാന്‍ വരുന്ന ദിനമായിരുന്നു അത്. അമേരിക്കയില്‍ മേയ് മാസത്തിലെ രണ്ടാം ഞായറാഴ്ച മദേഴ്സ് ഡേയായി ആഘോഷിക്കുന്നു.
പാശ്ഛാത്യ സംസ്കാരത്തിന്‍റെ കടന്നു കയറ്റത്തില്‍ നിന്നാണ് ഇന്ത്യയിലേക്കും ഈ ആചാരം വന്നത്. 1908 വരെ അമേരിക്കയില്‍ ഇങ്ങനെയൊരു ആചാരം ഉണ്ടായിരുന്നില്ല. എന്നാല്‍ ഗ്രീസിലെപ്പോലെ റിയ ദേവതയെ ആരാധിക്കുന്ന ചടങ്ങുണ്ടായിരുന്നു.
1908ല്‍ വെസ്റ്റ് വെര്‍ജീനിയക്കാരിയായ അനാജാര്‍വിസ് ആണ് നാഷണല്‍ മദേഴ്സ് ഡേ സംഘടിപ്പിക്കാന്‍ ശ്രമിച്ചത്. അമ്മയുടെ നാടായ വെസ്റ്റ് വെര്‍ജിനിലെ ഗ്രാഫ്റ്റണില്‍ പള്ളിയില്‍ അവരുടെ ചരമദിനത്തിനാണ് മാതൃദിനാചരണം തുടങ്ങി വയ്ക്കാന്‍ അവര്‍ക്ക് പ്രേരണയായി. അമ്മയുടെ മരണവാര്‍ഷികം മദേഴ്സ് ഡേയായി 1908 മേയ് പത്തു മുതല്‍ ആചരിച്ചു.
മദേഴ്സ് ഡേ ഒരു ദേശീയ ആഘോഷമാക്കുന്നതിനായി അനാജാര്‍വിസ് പരിശ്രമിച്ചു. 1914ല്‍ പ്രസിഡന്‍റ് വുഡ്ഗോവില്‍സന്‍ മദേഴ്സ് ഡേ ദേശീയ ഉത്സവമായി പ്രഖ്യാപിക്കുകയും മേയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ച അമ്മമാരുടെ ദിനമാക്കുകയും ചെയ്തു.
അമേരിക്കയെ പോലെ മിക്ക രാജ്യങ്ങളും മദേഴ്സ് ഡേ വര്‍ഷം തോറും ആഘോഷിക്കുന്നു. മിക്ക ഏഷ്യന്‍ രാജ്യങ്ങളിലും മദേഴ്സ് ഡേ ആഘോഷം വാണിജ്യവത്ക്കരിക്കപ്പെട്ടിരിക്കുകയാണ്.
|