പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > സമകാലികം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
അമ്മയ്ക്കായി ഒരു ദിനം
രമ്യ പി.വി.
PTIPTI
സ്നേഹത്തിന്‍റെയും സഹനത്തിന്‍റെയും പ്രതീകമായ അമ്മയെക്കുറിച്ച് ചിന്തിക്കേണ്ട ദിനമാണ് മദേഴ്സ് ഡേ. മാതൃത്വത്തിന്‍റെ മഹനീയ ഭാവമായ അമ്മ എന്ന വാക്കിന്‍റെ മഹത്വം വിളിച്ചോതുന്ന ദിനം. ആ ദിനത്തില്‍ അമ്മയെ സ്നേഹത്തിന്‍റെ ഉപഹാരങ്ങള്‍ കൊണ്ട് മൂടുന്നു.

മേയിലെ രണ്ടാമത്തെ ഞായറാഴ്ചയാണ് മാതൃദിനമായി ആചരിക്കുന്നത്. സ്വയം കത്തിയെരിഞ്ഞ് കുടുംബത്തിന് വെളിച്ചമാകുന്ന അമ്മമാരോട് സ്നേഹവും ആദരവും പ്രകടിപ്പിക്കേണ്ട ദിനമാണ് അത്. പ്രതിഫലം ഇച്ഛിക്കാതെ എല്ലാ കാര്യങ്ങളും ചെയ്യുന്ന അമ്മമാരുടെയും അമ്മുമ്മമാരുടെയും ജന്മം ആദരണീയമാണ്.

പല രാജ്യങ്ങളിലും മദേഴ്സ് ഡേ പലദിവസങ്ങളിലാണ് ആഘോഷിക്കുന്നത്. ഈ ദിവസം കുട്ടികള്‍ കാര്‍ഡുകള്‍, പൂക്കള്‍, സമ്മാനങ്ങള്‍ തുടങ്ങിയവ അമ്മമാര്‍ക്ക് സമ്മാനിക്കും. പുരാതന ഗ്രീസിലെ ഒരു സ്കൂളാണ് അമ്മമാരെ ആദരിക്കുന്ന ആചാരം തുടങ്ങിവച്ചത്. എന്നാല്‍ മദേഴ്സ് ഡേ ആഘോഷിക്കുന്നതിന്‍റെ തുടക്കത്തെക്കുറിച്ച് പല കഥകളാണ്.

ഏഷ്യാ മൈനറില്‍ ദൈവങ്ങളുടെ മാതാവായ സൈബബെലയെയും ക്രോണസിന്‍റെ ഭാര്യയായ റിയയെയും ആരാധിച്ചുകൊണ്ട് മാതൃ ആരാധനയെന്ന ഉത്സവം നടത്തിയിരുന്നു. ഈ ആചാരം ലോകമെങ്ങും വ്യാപിച്ചതയാണ് കരുതപ്പെടുന്നത്.

1600 കളില്‍ ബ്രിട്ടനില്‍ മദറിംഗ് സണ്‍ഡേ ഏപ്രില്‍ മാസങ്ങളിലായി ആചരിച്ചിരുന്നു. നൂറു കണക്കിന് വര്‍ഷങ്ങളായി ഇത് ആഘോഷിച്ചു വരുന്നുവെന്നല്ലാതെ ഇതിന്‍റെ ഉത്ഭവത്തെക്കുറിച്ച് അറിവില്ല.
1 | 2  >>  
കൂടുതല്‍
എല്ലാ അമ്മമാര്‍ക്കുമായി ഒരു ദിനം
അമ്മയോട് പറയാന്‍
ശമ്പളം ആരോഗ്യത്തെ ബാധിക്കുമോ?
ലോകമാതൃദിനം-ചരിത്ര സ്മൃതികള്‍
ചുവപ്പ് റോസയും വെള്ള റോസയും .........
കാര്‍ഡുകളിലൊതുങ്ങുന്ന മാതൃദിനം