പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > സമകാലികം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
എല്ലാ അമ്മമാര്‍ക്കുമായി ഒരു ദിനം
ടി പ്രതാപചന്ദ്രന്‍
മാതൃദിനാചരണത്തിന്‍റെ തുടക്ക

ലോക മാതൃദിനത്തിന് വേണ്ടിയുള്ള ആദ്യ സ്വരമുയര്‍ന്നത് 1870 ലാണ്. അമേരിക്കന്‍ ആഭ്യന്തര യുദ്ധത്തില്‍ സ്ത്രീകളനുഭവിച്ച വേദനകളായിരുന്നു ഇതിനു പിന്നില്‍.

എന്നാല്‍ 1600 കളിലും മാതൃദിനത്തെക്കുറിച്ച് പരാമര്‍ശമുണ്ടായിട്ടുണ്ട്. ഇംഗ്ളണ്ടിലെ മദറിംഗ് സണ്‍ഡെ ഇതിന് ഉദാഹരണമാണ്. വീട്ടു ജോലിക്കാര്‍ക്ക് സ്വഗൃഹങ്ങളില്‍ പോയി മാതാവിനെ കാണാനുള്ള അവസരമായിരുന്നു മദറിംഗ് സണ്‍ഡെയിലൂടെ പ്രാവര്‍ത്തികമാക്കിയിരുന്നത്.

ഇന്ന് അമേരിക്കയടക്കമുള്ള പാശ്ഛാത്യ രാജ്യങ്ങളില്‍ മാതൃദിനം വളരെ പ്രാധാന്യത്തോടെ ആഘോഷിക്കുന്നു. ജീവിതത്തിന്‍റെ പിച്ച വച്ചു നടന്ന നാള്‍വഴികളില്‍ തുടങ്ങിയ പ്രായപൂര്‍ത്തിയാകും വരെ കാത്തുരക്ഷിച്ച മാതൃത്വത്തിന് നല്‍കുന്ന നന്ദിയും ആദരവുമായിട്ടാണ് പാശ്ഛാത്യര്‍ ഈ ദിവസത്തെ കാണുന്നത്.

വിവിധ രാജ്യങ്ങളിലെ ആഘോഷങ്ങള്‍

സ്പെയിനിലും പോര്‍ച്ചുഗലിലും ഡിസംബര്‍ എട്ടിനാണ് മാതൃദിനം ആഘോഷിക്കുന്നത്. സ്വന്തം മാതാവിനൊപ്പം ലോകമാതാവ് മേരിയെയും ആദരിക്കുന്ന ചടങ്ങുകള്‍ നടത്തും.
<< 1 | 2 | 3  >>  
കൂടുതല്‍
അമ്മയോട് പറയാന്‍
ശമ്പളം ആരോഗ്യത്തെ ബാധിക്കുമോ?
ലോകമാതൃദിനം-ചരിത്ര സ്മൃതികള്‍
ചുവപ്പ് റോസയും വെള്ള റോസയും .........
കാര്‍ഡുകളിലൊതുങ്ങുന്ന മാതൃദിനം
മോണ്ടിസോറി വിദ്യാഭ്യാസത്തിന്‍റെ ഉപജ്ഞാതാവ്