അമ്മ ............ നാം പിറവിയെടുക്കും മുമ്പു തന്നെ അനുഭവിച്ചറിയുന്ന വാത്സല്യം,
ജീവിതത്തിന്‍റെ നെട്ടോട്ടത്തിലും വഴിപിരിവുകളിലും ഉയര്‍ച്ചയിലും താഴ്ച്ചയിലും സാന്ത്വനവുമായി എല്ലാവര്‍ക്കും എന്നും അമ്മയുടെ സ്നേഹമുണ്ടായിരിക്കും.
ഇന്ന് ലോക മാതൃദിനമാണ്. ലോകത്തിലെ എല്ലാ അമ്മമാര്‍ക്കും മക്കള്‍ സ്നേഹത്തിന്‍റെ പൂച്ചെണ്ടുകള്‍ സമ്മാനിക്കുന്ന സ്നേഹ ദിനം.മേയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ചയാണ് മാതൃദിനമായി ആചരിക്കുന്നത് ചില രാജ്യങ്ങളില്‍ മറ്റു ദിവസങ്ങളിലാണ് ആചരിക്കുന്നത്.
അനാദികാലം മുതല്‍ ഇന്ത്യയില്‍ മാതാവിന് പിതാവിനെക്കാളും ഗുരുവിനെക്കാളും ഉയര്‍ന്ന സ്ഥാനം നല്‍കി വരുന്നു. മാതാവുമായുള്ള വൈകാരിക ബന്ധത്തിന് പ്രഥമ സ്ഥാനം നല്‍കുന്ന ഇന്ത്യന്‍ ജനത മാതൃപൂജ ജീവിത ചര്യയാക്കുമ്പോള്‍ വിദേശ ജനതയുടെ സമീപനത്തില്‍ ചെറിയ വ്യത്യാസങ്ങള്‍ കാണാന്‍ കഴിയും. രാജ്യത്തെ പോലും ഭാരതീയര്‍ അമ്മയായാണ് കാണുന്നത്.
|