ശമ്പളവും ആരോഗ്യവുമായി ബന്ധമോ? ഒരിക്കലും ഉണ്ടാവില്ല എന്ന് കരുതേണ്ട. ശമ്പളവും ആരോഗ്യവും തമ്മില്‍ ബന്ധമുണ്ടെന്ന് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നു.
ഉയര്‍ന്ന ശമ്പളമുള്ള ജോലിക്കാരുടെയും താഴ്ന്ന ശമ്പളമുള്ള ജോലിക്കാരുടെയും ആരോഗ്യ നിലയില്‍ പെന്‍ഷന്‍ പ്രായമാവുമ്പോഴേക്കും ശരിക്കും വ്യത്യാസമുണ്ടാവുമെന്നാണ് കണ്ടെത്തല്‍. ലണ്ടന്‍ സര്‍വകലാശാല പ്രഫസര്‍ താരണി ചന്ദോലയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഈ വെളിപ്പെടുത്തലിന് പിന്നില്‍.
പെന്‍ഷനായ 70 വയസ്സുള്ള ഉയര്‍ന്ന ശമ്പളക്കാരനായ ഒരു ബ്രിട്ടീഷ് സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍റെ ശരാശരി ആരോഗ്യനില താഴ്ന്ന ശമ്പളത്തിലുള്ള എട്ട് വയസ് പ്രായംകുറഞ്ഞ ഒരാളുടെ ആരോഗ്യ നിലയ്ക്ക് സമാനമാണെന്നാണ് ഗവേഷക സംഘം അഭിപ്രായപ്പെടുന്നത്. എന്നാല്‍ മധ്യ വയസ്സില്‍ ഈ അന്തരം വെറും 4.5 വയസാണെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.
ഉയര്‍ന്ന ശമ്പളത്തിലുള്ളവര്‍ പെന്‍ഷനാവുമ്പോള്‍ മാനസികോല്ലാസം വര്‍ദ്ധിക്കുകയും ജീവിത സാഹചര്യം മെച്ചപ്പെടുത്തുകയുംചെയ്യുന്നതാണ് ഇതിന്‍റെ കാരണമായി കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍, താഴ്ന്ന ശമ്പളത്തിലുള്ളവര്‍ക്ക് ഇത്തരം സാഹചര്യം ലഭിക്കുന്നില്ല.
വിവിധ വകുപ്പുകളില്‍ പണിയെടുക്കുന്ന വ്യത്യസ്ത ശമ്പളം വാങ്ങുന്ന 10,000 പേരെക്കുറിച്ചാണ് പഠനം നടത്തിയത്. പഠനം പൂര്‍ത്തിയാക്കാന്‍ 20 വര്‍ഷ സമയം എടുത്തു. 35 നും 55നും ഇടയിലുള്ള പ്രായത്തിലുള്ളവരെയാണ് പഠന വിധേയമാക്കിയത്.
|