പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > സമകാലികം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ചുവപ്പ് റോസയും വെള്ള റോസയും .........

MJ Rice
WDWD
മെയ് 9 ഞായര്‍ - അമേരിക്കയില്‍ മാതൃദിനമായി ആചരിക്കുന്നു. എന്‍റെ, കുട്ടിക്കാലത്തെ മാതൃദിനാചരണം ഞാനോര്‍ത്തു പോവുകയാണ്. അമ്മ ജീവിച്ചിരിപ്പുണ്ടെങ്കില്‍ അന്ന് ചുവന്ന പനനീര്‍പ്പൂവും, അമ്മ മരിച്ചു പോയെങ്കില്‍ വെളുത്ത പനനീര്‍പ്പുവും ധരിക്കണമെന്നാണ് ആചാരം.

ഞാനോര്‍ക്കുന്നു അന്ന് അച്ഛന്‍റെ കൈപിടിച്ച് പള്ളിയില്‍ പോയത്. ഞാന്‍ ചുവന്ന റോസ് ധരിച്ചിരുന്നു. അച്ഛമ്മ (മിസിസ് റൈസ്) മരിച്ചു പോയിരുന്നതു കൊണ്ട് അച്ഛനന്ന് വെള്ള റോസാണ് ധരിച്ചത്. അമ്മയുടെ അമ്മ (മിസിസ് ഫഴ്സ്) ജീവിച്ചിരിപ്പുണ്ടായിരുന്നു. അതുകൊണ്ട് അമ്മ ചുവപ്പ് റോസാണ് ഉടുപ്പില്‍ കുത്തിയിരുന്നത്.

മെയ് 9 എന്‍റെ ജീവിതത്തിലെ സുപ്രധാന ദിവസമായി പിന്നീട് മാറി. എന്‍റെയും മോളിയുടെയും വിവാഹം 1953 മെയ് 9 നായിരുന്നു. ഇത് ഞങ്ങളുടെ 55-ാം വിവാഹ വാര്‍ഷികം.

എന്‍റെ മക്കള്‍ക്ക് ഈ ദിവസം രണ്ടു തരത്തില്‍ പ്രധാനമാവുന്നു. ഒന്ന് മാതൃദിനം. അമ്മയെ ആദരിക്കാനും സന്ദര്‍ശിക്കാനും സമ്മാനം നല്‍കാനുമുള്ള ദിനം. രണ്ട് അവരുടെ മതാപിതാക്കളുടെ വിവാഹ വാര്‍ഷിക ദിനം !

എനിയ്ക്ക് പ്രായം 89 ആയി. വാര്‍ധക്യത്തിന്‍റെ അവസാന നാളുകള്‍. വീട്ടില്‍ നിന്നും പുറത്തേക്ക് നോക്കുമ്പോള്‍ മനസ് കുളിര്‍ക്കുന്നു. എന്‍റെ പനിനീര്‍പ്പൂന്തോട്ടം നിറച്ചും പൂക്കളാണ്. സ്നേഹത്തിന്‍റെ മാതൃദിനത്തിന്‍റെ പൂക്കള്‍ !


(ഡോ. മരിയന്‍ ജെ.റൈസ് അമേരിക്കയിലെ ജോര്‍ജിയയിലെ ഏഥന്‍സിലാണ് താമസം. ജോര്‍ജിയ സര്‍വ്വകലാശാലയിലെ വിദ്യാഭ്യാസ വിഭാഗത്തിലെ എമിററ്റസ് പ്രഫസറാണ്. സാമൂഹിക ശാസ്ത്രം, വിദ്യാഭ്യാസം, നരവംശ ശാസ്ത്രം, ഇന്ത്യ എന്നിവയാണ് ഇഷ്ടവിഷയങ്ങള്‍. വളരെ പ്രാവശ്യം ഇന്ത്യയില്‍ വരുകയും പഠനങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. )

കൂടുതല്‍
കാര്‍ഡുകളിലൊതുങ്ങുന്ന മാതൃദിനം
മോണ്ടിസോറി വിദ്യാഭ്യാസത്തിന്‍റെ ഉപജ്ഞാതാവ്
വിപ്ളവത്തിന്‍റെ ആള്‍രൂപം
തിരൂരില്‍ നിന്ന് പാകിസ്ഥാനിലേക്ക് സ്നേഹ പൂര്‍വ്വം
മെയ് 8 - റെഡ്ക്രോസ് ദിനം
ക്ഷയിക്കാത്ത ശുഭങ്ങള്‍ക്ക് അക്ഷയ തൃതീയ