പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > സമകാലികം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
കാര്‍ഡുകളിലൊതുങ്ങുന്ന മാതൃദിനം
വാലന്‍റീന്‍സ് ഡേയും ഫ്രണ്ട് ഷിപ് ഡേയും പോലെ ലോകം മദേഴ് സ് ഡേയും വ്യവസായവല്ക്കരണത്തിന്‍റെ പാതയിലാണ്.

ലോകത്തിന്‍റെ ഏതെങ്കിലും അറ്റത്തുനിന്നൊരു ഫോണ്‍ കോള്‍,ഒരു ഹാപ്പി മദേഴ് സ് ഡേ.മദേഴ് സ് ഡേ ആഘോഷം ഇന്ത്യന്‍ പിന്തുടര്‍ച്ചയല്ല.എന്നാല്‍ എല്ലാ ആഘോഷ ദിനങ്ങളും സ്വന്തമാക്കുന്ന ഭാരതീയന്‍റെ വിശാലമനസ്കത ഇക്കാര്യത്തിലും അങ്ങനെ തന്നെ.

ഇന്ത്യയില്‍ പുരാതനകാലം മുതല്ക്കേ മാതൃദിന ആഘോഷങ്ങള്‍ നടന്നുവന്നിരുന്നു.ഒക്റ്റോബര്‍ മാസത്തില്‍ പത്തു ദിവസം നീണ്ടു നില്ക്കുന്ന ദുര്‍ഗ്ഗാപൂജയില്‍ മാതൃപൂജയുടെ അതേ സങ്കല്‍പ്പം തന്നെയാണുള്ളത്.

പുരാതന ഗ്രീക്കിലാണ് ആദ്യമായി മദേഴ് സ് ഡേ ആഘോഷിച്ചു തുടങ്ങിയത്.ദൈവങ്ങളുടെ അമ്മയായ റിയായോടുള്ള ആദര സൂചകമായാണ് ഗ്രീക്കുകാര്‍ മാതൃദിനം ആഘോഷിച്ചിരുന്നത്.ഏഴാം നൂറ്റാണ്ടിലാണ് ഇംഗ്ളണ്ടില്‍ മദേഴ്സ് ഡേ ആഘോഷിക്കുന്ന പതിവ് ആരംഭിച്ചത്.

അത് തൊഴിലാളികള്‍ക്കും താഴേക്കിടയിലുള്ളവര്‍ക്കും ഇടയിലായിരുന്നു അത്.അന്നേ ദിവസം തൊഴിലിനായി വീടുവിട്ടു നില്ക്കുന്ന കുട്ടികള്‍ തിരിച്ചെത്തി അമ്മമാരോടൊപ്പം ചിലവഴിക്കുക പതിവായിരുന്നു.അന്നേദിവസം അവര്‍ അമ്മമാര്‍ക്ക് പൂക്കളും പ്രത്യേക കേക്കുകളും നല്കുന്ന പതിവുണ്ടായിരുന്നു.

1982 വരെ മാതൃദിനാഘോഷങ്ങള്‍ അമേരിക്കയില്‍ എത്തിയിരുന്നില്ല.ജൂലിയാ വാര്‍ഡ് ഹോ ആണ് അമ്മമാര്‍ക്കായി ഒരു ദിനം ആഘോഷിക്കാനുള്ള ആശയം അവതരിപ്പിക്കൗന്നത്.1907 ല്‍ അന്നാ എം ജാര്‍വിസ് മാതൃത്വത്തിനായി ഔദ്യോഗിക ആഘോഷപരിപാടികള്‍ തന്നെ സംഘടിപ്പിച്ചു.

1914 ല്‍ പ്രസിഡന്‍റ് വുഡ്രോ വില്‍സനാണ് മേയിലെ രണ്ടാമത്തെ ഞായറാഴ്ച്ച മാതൃദിനമായി ആഘോഷിക്കാന്‍ നിശ്ചയിച്ചത്.

പിന്നീട് മറ്റു രാജ്യങ്ങളും ആദിവസം തന്നെ മാതൃദിനമായി ആഘോഷിക്കുകയായിരുന്നു.
കൂടുതല്‍
മോണ്ടിസോറി വിദ്യാഭ്യാസത്തിന്‍റെ ഉപജ്ഞാതാവ്
വിപ്ളവത്തിന്‍റെ ആള്‍രൂപം
തിരൂരില്‍ നിന്ന് പാകിസ്ഥാനിലേക്ക് സ്നേഹ പൂര്‍വ്വം
മെയ് 8 - റെഡ്ക്രോസ് ദിനം
ക്ഷയിക്കാത്ത ശുഭങ്ങള്‍ക്ക് അക്ഷയ തൃതീയ
ഇന്ന് അക്ഷയ തൃതീയ