പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > സമകാലികം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
മോണ്ടിസോറി വിദ്യാഭ്യാസത്തിന്‍റെ ഉപജ്ഞാതാവ്
മോണ്ടിസോറി വിദ്യാഭ്യാസത്തിന്‍റെ ഉപജ്ഞാതാവ്

കൊച്ചു കുട്ടികളുടെ വിദ്യാഭ്യാസത്തിന് പരിഷ്കൃതമായ രീതിയും ശൈലിയും അവിഷ്ക്കരിച്ച ഇറ്റാലിയന്‍ ഡോക്ടറായിരുന്നു മറിയ മോണ്ടിസോറി. ഇന്ന് ലോകമെങ്ങും മോണ്ടിസോറി സ്കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

മുസോളിനി രണ്ടാം ലോകമഹായുദ്ധകാലത്ത് മറിയാ മോണ്ടിസോറിയെ ഇന്ത്യയിലേക്ക് നാടു കടത്തിയിരുന്നു. കുട്ടികളെ യുദ്ധത്തില്‍ ചേര്‍ക്കുന്നത് തടഞ്ഞുകൊണ്ടും സ്വന്തം ആദര്‍ശങ്ങളില്‍ നിന്ന് വിട്ടുമാറാന്‍ വിസമ്മതിച്ചതുകൊണ്ടുമായിരുന്നു ഇത്.

വനിതാ വിമോചന പ്രവര്‍ത്തകയും തത്വചിന്തകയും ശാസ്ത്രജ്ഞയും ചികിത്സകയും ആയിരുന്ന മേണ്ടിസോറി 1870 ഓഗസ്റ്റ് 31നാണ് ജനിച്ചത്. 1952 മേയ് ആറിന് അന്തരിച്ചു.ഇറ്റലിയിലെ ചൈരാവല്ലെയിലായിരുന്നു ജനനം. നെതര്‍ലാന്‍റിലെ നൂര്‍ദ് വീക്ക് ആന്‍സീയിലായിരുന്നു അന്ത്യം.

സ്വാനുഭവത്തില്‍ നിന്നുള്ള പാഠം ഉല്‍ക്കൊണ്ടാണ് മോണ്ടിസോറി പുതിയ വിദ്യാഭ്യാസ രീതി ആവിഷ്ക്കരിച്ചത്. ഇത് മുപ്പതുകളിലും നാല്പ്പതുകളിലും ലോകത്ത് പലഭാഗത്തും അംഗീകരിക്കപ്പെട്ടു. ചെറിയ വിമര്‍ശനങ്ങളും മോണ്ടിസോറിക്ക് നേരിടേണ്ടി വന്നിരുന്നു.

വിദ്യാഭ്യാസരീതിയില്‍ മോണ്ടിസോറി ചില പുതിയ തത്വങ്ങള്‍ കൊണ്ടു വന്നു.

മൂന്നു വയസ്സുമുതല്‍ ശാസ്ത്രീയമായ പഠനം ആരംഭിക്കണം,
കുട്ടികള്‍ക്ക് അനുയോജ്യമായ പഠനോപകരണങ്ങള്‍ ആവശ്യമാണ്,
കുട്ടികളെ പ്രകൃതിയോട് സമന്വയിപ്പിച്ച ഒരു പഠനരീതി ആവിഷ്ക്കരിക്കുക

എന്നിവയായിരുന്നു അവയില്‍ ചിലത്.
കൂടുതല്‍
വിപ്ളവത്തിന്‍റെ ആള്‍രൂപം
തിരൂരില്‍ നിന്ന് പാകിസ്ഥാനിലേക്ക് സ്നേഹ പൂര്‍വ്വം
മെയ് 8 - റെഡ്ക്രോസ് ദിനം
ക്ഷയിക്കാത്ത ശുഭങ്ങള്‍ക്ക് അക്ഷയ തൃതീയ
ഇന്ന് അക്ഷയ തൃതീയ
ചിരികള്‍ പലവിധം ഉലകില്‍ സുലഭം