ഇന്ത്യയില്‍ പഞ്ചായത്തുകള്‍ക്കായി ഒരു ദിവസം - അതാണ് ഏപ്രില്‍ 24. 1992 ല്‍ എഴുപത്തി മൂന്നാമത് ഭരണഘടനാ ഭേദഗതി പ്രകാരമാണ് പഞ്ചായത്ത് രാജ് വ്യവസ്ഥ ഇന്ത്യയില്‍ നിലവില്‍ വന്നത്.
ഇന്ത്യയിലെ ജനങ്ങള്‍ക്കായി നമുക്ക് ആകാവുന്ന ജനാധിപത്യവും ആകാവുന്നത്ര അധികാര വികേന്ദ്രീകരണവും നല്‍കാം. അധികാര കുത്തകകള്‍ അവസാനിപ്പിച്ച് ജനങ്ങളിലേക്ക് അധികാരം പകരാം.എന്ന് മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി 1989 മേയ് 15 ന് ലോക്സഭയില്‍ പ്രഖ്യാപിച്ച മഹത്തായ സ്വപ്നത്തിന്‍റെ സാക്ഷാത്കാരമായിരുന്നു ഇന്ത്യയിലെ പഞ്ചായത്ത് രാജ്.
ഗാന്ധിജിയുടെ രാമരാജ്യം എന്ന സങ്കല്‍പ്പത്തിന്‍റെയും ഗ്രാമസ്വരാജിലൂടെ പൂര്‍ണ്ണ സ്വരാജ് എന്ന ദര്‍ശനത്തിന്‍റെയും പ്രായോഗികമായ സാക്ഷ്യമായിരുന്നു പഞ്ചായത്ത് രാജ്.
2004 മേയ് 22 ന് പുതിയ യു.പി.എ സര്‍ക്കാര്‍ പഞ്ചായത്ത് രാജിനായി ഒരു പുതിയ മന്ത്രാലയം രൂപവല്‍ക്കരിച്ചു.
കേരളവും കര്‍ണ്ണാടകവും സംസ്ഥാന ബജറ്റിന്‍റെ യഥാക്രമം 40 ഉം 34 ഉം ശതമാനം വീതം പഞ്ചായത്തുകളുടെ പ്രവര്‍ത്തനത്തിനായി നീക്കിവയ്ക്കുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങള്‍ക്ക് ഇതൊരു മാതൃകയാണ്.
1992 ലെ ഭരണ ഘടനാ ഭേദഗതി പ്രകാരം എല്ലാ പഞ്ചായത്തുകളിലെയും ഗ്രാമങ്ങളിലെയും മറ്റും രജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാരുടെ സമ്മേളനമായ ഗ്രാമ സഭകള്‍ക്ക് ഭരണഘടനാപരമായ അംഗീകാരം നല്‍കി.
ഇതുവഴി ത്രിതല പഞ്ചായത്ത് സംവിധാനം നിലവില്‍ വന്നു. ഇവിടങ്ങളില്‍ അഞ്ച് വര്‍ഷത്തില്‍ ഒരിക്കല്‍ ജനപ്രതിനിധികളെ തെരഞ്ഞെടുക്കല്‍ നിര്‍ബന്ധമാക്കി. വനിതകള്‍ക്കും പിന്നാക്ക പട്ടിക ജാതി വിഭാഗങ്ങള്‍ക്കും സംവരണം ഉറപ്പാക്കി.
അധികാരം ജനങ്ങളില്‍ എത്തുക, സാധാരണക്കാരില്‍ എത്തുക എന്നത് ഇന്ത്യയെപ്പോലെ അധികം ജനസംഖ്യയുള്ള രാജ്യത്ത് ദുഷ്കരമായ കാര്യമാണെങ്കിലും നാമത് സാധിച്ചിരിക്കുകയാണ്.
|