പുസ്തകം ആയുധമാക്കിയായിരുന്നു പുതിയ ചീനയുടെ വളര്‍ച്ച. ഇന്ത്യയില്‍ പുസ്തകങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാനുണ്ടായ കാലതാമസം വളര്‍ച്ചയെ വല്ലാതെ തളര്‍ത്തിക്കളഞ്ഞു. കേരളത്തിന്‍റെ അപ്രതിരോധ്യമായ വളര്‍ച്ചയുടെ പ്രധാനനിദാനവും പുസ്തകങ്ങളാണ്.
വായിക്കുക വായിപ്പിക്കുക എന്നത് ജീവിത ദൗത്യമാക്കിയ പി എന്‍ പണിക്കരെ നമുക്ക് സ്മരിക്കാം.മലയാളിയുടെ വായന സജീവമായി നിലനിര്‍ത്തിയ പൈങ്കിളി സാഹിത്യകാരന്മരേയും ഈ ദിനത്തില്‍ ഓര്‍മ്മിക്കണം . .
ലോകപുസ്തകദിനാചരണം എന്ന ഗൗരവപൂര്‍ണമായ ഈ ആശയം അവതരിപ്പിച്ചത് അന്തര്‍ദേശീയ പുസ്തക സംഘടനയാണ്. അവര്‍ ഈ നിര്‍ദേശം സ്പാനിഷ് സര്‍ക്കാരിന് നല്‍കി. സ്പാനിഷ് സര്‍ക്കാര്‍ യുനെസ്കോയില്‍ ഒരു പ്രമേയരൂപത്തില്‍ ഈ നിര്‍ദേശം അവതരിപ്പിച്ചു. യുനെസ്കോയുടെ ആഹ്വാനമനുസരിച്ചാണ് ലോകമാകെ ഈ ദിനം കൊണ്ടാടുന്നത്.
ഗ്രാമീണ ഗ്രന്ഥശാലകളുടെ നാടെന്ന് വിശേഷിപ്പിക്കപ്പെടുന്ന കേരളം മലയാളികളുടെ മാതൃഭൂമിയായി തീര്‍ന്നതിന്‍റെ പിന്നില്‍ പുസ്തകങ്ങള്‍ ചെലുത്തിയ പ്രേരണ അതുല്യമാണ്. നന്മകളാല്‍ സമൃദ്ധമായ നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ സാസ്കാരികാന്തരീക്ഷം നിലനിര്‍ത്തുന്നതില്‍ വായനശാലകളും ഗ്രന്ഥശാലകളും മുഖ്യപങ്ക് വഹിക്കുന്നുണ്ട്.
പഴയകാലത്ത് ജീവിച്ചിരുന്ന മഹാന്മാരാണ് പുസ്തകരൂപത്തില്‍ നമുക്കിടയില്‍ ജീവിക്കുന്നതെന്ന് മഹാകവി ഉള്ളൂര്‍ പാടിയിട്ടുണ്ട്. ആന്‍റണ്‍ ചെക്കോവിന്‍റെ പന്തയം എന്ന കഥ പുസ്തകങ്ങളുടെ മഹത്വമാണ് ചൂണ്ടിക്കാട്ടുന്നത്.
|