ഏപ്രില്‍ 23 ലോക പുസ്തക പകര്‍പ്പവകാശ ദിനം. നാടകകൃത്തും ഇംഗ്ളീഷ് കവിയുമായ വില്യം ഷേക്സ്പിയറിന്‍റെ ജന്മദിനവും ചരമദിനവും കൂടിയാണിന്ന്.
പ്രശസ്ത ആംഗലകവി വില്യം വേഡ്സ് വര്‍ത്തിന്‍റെയും ആദ്യകാല നോവലിസ്റ്റും ഡോണ്‍ ക്വിക്സോട്ടിന്‍റെ കര്‍ത്താവുമായ മിഗ്വല്‍ ഡി സെര്‍വന്‍റസ്സിന്‍റെയും ചരമദിനവും ഏപ്രില്‍ 23നാണ്
ആംഗലകവി റൂപര്‍ട്ട് ബ്രൂക്ക്, ജൊസെപ്പ് പ്ളാ മൗറി ഡ്രുവോന്‍, കെ ലാക്സ്നെസ് വ്ലാഡ്മിര്‍ നബൊകോവ് തുടങ്ങിയവരുടെ ജനന മരണ ദിനങ്ങളും ഈ തീയതിയിലാണ്
പക്ഷേ, ബ്രിട്ടനില്‍ ലോക പുസ്തക ദിനമായി ആചരിക്കുന്നത് മാര്‍ച്ച് മൂന്നിനാണ്. വായന പുസ്തക പ്രസാധനം എന്നിവയോടൊപ്പം ബൗദ്ധിക സ്വത്തവകാശവും പകര്‍പ്പവകാശവും സംരക്ഷിക്കുകയുമാണ് ഈ ദിനാചരണത്തിന്‍റെ ഉദ്ദേശ്യം
പുസ്തകം മനുഷ്യന്‍റെ ഉത്തമസുഹൃത്തും വഴികാട്ടിയുമാണ്. മനുഷ്യസഹജമായ വികാരമാണ് വായന. ദുഖിതനെ അത് ആശ്വസിപ്പിക്കുന്നു. ആനന്ദ ഹൃദയനെ കൂടുതല്‍ ആഹ്ളാദചിത്തനാക്കി മാറ്റുന്നു.
പൂജിക്കുകയും ആരാധിക്കുകയും ചെയ്തിരുന്ന പുസ്തകങ്ങള്‍ ആയുധം കൂടിയാണെന്നത് പുതിയ കാലത്തിന്‍റെ തിരിച്ചറിവാണ്. വിശക്കുന്ന മനുഷ്യനോട് പുസ്തകം കയ്യിലെടുക്കാനാണ് ആഹ്വാനം ചെയ്യുന്നത്.
|