1902 ല്‍ വൈസ്രോയി കഴ്സന്‍ പ്രഭു റാലി യൂണിവേഴ്സിറ്റി കമ്മീഷന്‍റെ സെക്രട്ടറിയായി ശങ്കരന്‍ നായരെ നിയമിച്ചിരുന്നു. ഇതിലെ പ്രവര്‍ത്തനത്തിലെ മികവിന്‍റെ പേരില്‍ അദ്ദേഹത്തിന് 1904 ല്‍ കമാന്‍ഡര്‍ ഓഫ് ഇന്ത്യന്‍ എംപയര്‍ ബഹുമതി ലഭിച്ചു. 1912 ല്‍ സര്‍ പദവിയും.
1900 ല്‍ അദ്ദേഹം മദ്രാസിലെ നിയമസഭാംഗമായി. 1908 മുതല്‍ 1921 വരെ അദ്ദേഹത്തിന്‍റെ പൊതുപ്രവര്‍ത്തനം മൂലം ഔദ്യോഗിക ജ-ീവിതം തടസ്സപ്പെട്ടു.
പക്ഷെ, സൈമണ്‍ കമ്മീഷന്‍ വന്നപ്പോള്‍ ശങ്കരന്‍ നായര്‍ അതിന്‍റെ സെക്രട്ടറിയായി. 1915 ല്‍ വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗണ്‍സിലില്‍ വിദ്യാഭ്യാസം, പൊതുജ-നാരോഗ്യം, ഭൂസ്വത്ത് എന്നിവയിലെയും ക്രൈസ്തവ സഭാ കാര്യങ്ങളുടെയും അംഗമായിരുന്നു.
ഒന്നാം ലോകമഹായുദ്ധം തുടങ്ങി ഒരു കൊല്ലം തികഞ്ഞപ്പോള്‍ സഖ്യകക്ഷികളുടെ വിജ-യത്തിനും ശത്രു നാശത്തിനുമായി
പള്ളിയില്‍ പ്രാര്‍ത്ഥിക്കാനുള്ള പ്രാര്‍ത്ഥനയുടെ കരട് രൂപം അദ്ദേഹത്തിന്‍റെ സെക്രട്ടറിയായിരുന്ന എഡ്വേര്‍ഡ് മക്ലഗന്‍ എഴുതി തയ്യാറാക്കി.
അതില്‍ ഒപ്പിടാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഈ യുദ്ധത്തില്‍ ക്രിസ്തുദേവന്‍ പങ്കാളിയാവണമെന്ന് അഭിപ്രായമില്ല എന്നു പറഞ്ഞ് ശങ്കരന്‍ നായര്‍ അത് മടക്കി. തുടര്‍ന്ന് അദ്ദേഹത്തെ പള്ളികളുടെ ചുമതലയില്‍ നിന്നും മാറ്റി നിര്‍ത്തുകയായിരുന്നു.
1932 ല്‍ മദ്രാസ് സര്‍വകലാശാല അദ്ദേഹത്തെ ഡോക്ടറേറ്റ് നല്‍കി ആദരിച്ചിരുന്നു
|