ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ വിഭജ-ിക്കണമെന്ന ആശയം ആദ്യം മുന്നോട്ട് വച്ചത് ശങ്കരന്‍ നായരായിരുന്നു.
ഗാന്ധിജ-ിയുടെ നയങ്ങളെ പലപ്പോഴും അദ്ദേഹം എതിര്‍ത്തു. ഇതുകൊണ്ട് മാത്രം അദ്ദേഹത്തെ ബ്രിട്ടീഷ് അനുഭാവിയായി കരുതുന്ന ചിലരുണ്ട്. അദ്ദേഹം അഭിഭാഷകനായും ജ-ഡ്ജ-ിയായും പ്രവര്‍ത്തിച്ചു.
1908 ല്‍ അദ്ദേഹം മദ്രാസ് ഹൈക്കോടതിയിലെ സ്ഥിരം ജ-ഡ്ജ-ിയായി. 1915 വരെ ആ പദവിയില്‍ തുടരുകയും ചെയ്തു.
1857 ജ-ൂലൈ 11ന് ഒറ്റപ്പാലത്തിനടുത്തുള്ള മങ്കരയിലെ പ്രസിദ്ധമായ ചേറ്റൂര്‍ കുടുംബത്തിലാണ് ശങ്കരന്‍ നായര്‍ ജ-നിച്ചത്. തഹസീല്‍ദാരായിരുന്ന രാവുണ്ണിപ്പണിക്കരായിരുന്നു അച്ഛന്‍.
അച്ഛന് ഇടയ്ക്കിടെ സ്ഥലം മാറ്റം വരുന്നതുകൊണ്ട് മലബാറില്‍ പലയിടത്തായിരുന്നു സ്കൂള്‍ വിദ്യാഭ്യാസം. കോഴിക്കോട്ടെ പ്രൊവിന്‍ഷ്യല്‍ സ്കൂളില്‍ നിന്ന് ഒന്നാം ക്ളാസോടെ ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം അദ്ദേഹം മദ്രാസിലെ പ്രസിഡന്‍സി കോളേജ-ില്‍ ചേര്‍ന്ന് 1877 ല്‍ ബി.എ ബിരുദം നേടി.
1880 ല്‍ മദ്രാസ് ലോ കോളേജ-ില്‍ നിന്ന് നിയമബിരുദം നേടിയ അദ്ദേഹം അക്കൊല്ലം തന്നെ പ്രാക്ടീസ് തുടങ്ങി. 1884 ല്‍ മദ്രാസ് സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗമായി. മലബാറിലെ ജ-ന്മി കുടിയാന്‍ ബന്ധങ്ങളെയും ഹിന്ദു ക്ഷേത്രങ്ങളുടെ പ്രവര്‍ത്തനങ്ങളെയും കുറിച്ച് പഠിക്കുന്ന സംഘത്തിലെ അംഗമായി സര്‍ക്കാര്‍ അദ്ദേഹത്തെ നിയമിച്ചു.
ഇതിനിടയ്ക്ക് ബ്രിട്ടീഷുകാരുടെ വിവേചന വിഭാഗീയ നയങ്ങളെ കുറിച്ചെല്ലാം ശങ്കരന്‍ നായര്‍ പരസ്യമായി എതിര്‍ത്ത് സംസാരിക്കുകയും സ്വതന്ത്രമായ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുകയും ചെയ്തു.
1897 ല്‍ അദ്ദേഹം കോണ്‍ഗ്രസിന്‍റെ പ്രസിഡന്‍റായി. പൂര്‍ണ്ണ സമത്വത്തിനായി നാം വാദിക്കണം. അസമത്വമെന്നാല്‍ വര്‍ണ്ണപരമായ വിധേയത്വമാണ്.
ഇംഗ്ളീഷുകാര്‍ക്കു കിട്ടുന്ന എല്ലാ സിവില്‍ അധികാരങ്ങളും നമുക്കും കിട്ടണം. ഇന്ത്യക്കാര്‍ക്ക് കല്‍പിച്ച എല്ലാ അര്‍ഹതയില്ലായ്മകളും മാറ്റണം- അമരാവതി സമ്മേളനത്തില്‍ ചേറ്റൂര്‍ ശങ്കരന്‍ നായരുടെ പ്രസംഗത്തിലെ വരികളാണിത്.
|