സര്‍ ചേറ്റൂര്‍ ശങ്കരന്‍ നായര്‍-ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ ചരിത്രത്തിലെ ഒരേയൊരു മലയാളി അദ്ധ്യക്ഷന്‍.
1897 ലെ അമരാവതി സമ്മേളനത്തിലാണ് ചേറ്റൂരിനെ കോണ്‍ഗ്രസ് പ്രസിഡന്‍റായി തെരഞ്ഞെടുത്തത്.
സ്വതന്ത്രമായ കാഴ്ചപ്പാടും എന്തും തുറന്നടിക്കുന്ന പ്രകൃതവും ഉണ്ടായിട്ടും. ബ്രിട്ടീഷ് ഇന്ത്യയില്‍ മറ്റിന്ത്യക്കാര്‍ക്ക് ലഭിക്കാത്ത ഉന്നത സര്‍ക്കാര്‍ പദവികള്‍ നേടിയ ന്യായാധിപനും നയതന്ത്രജ-്ഞനുമായിരുന്നു ചേറ്റൂര്‍.
അക്കാലത്ത് അദ്ദേഹത്തിന്‍റെ സെക്രട്ടറിയായും പരിചാരകന്മാരായും പ്രവര്‍ത്തിച്ചിരുന്നത് ബ്രിട്ടീഷുകാരായിരുന്നു. 1934 ഏപ്രില്‍ 22 ന് മദ്രാസിലായിരുന്നു ശങ്കരന്‍ നായരുടെ അന്ത്യം.
ഒറ്റപ്പാലത്തെ കുടുംബ വീട് സ്മാരകമാക്കിയതും അദ്ദേഹത്തിന്‍റെ പേരിലൊരു ഹാള്‍ പണിഞ്ഞതുമാണ് ഈ കര്‍മ്മധീരനെ ഓര്‍ക്കാനായി ഇന്ന് ബാക്കിയുള്ളത്.
തെറ്റെന്ന് തോന്നിയതിനെ തുറന്നെതിര്‍ക്കുക-ശങ്കരന്‍ നായരുടെ ശീലമായിരുന്നു. അതുകൊണ്ട് ബ്രിട്ടീഷ് ഇന്ത്യയിലെ നന്മകളെ അദ്ദേഹം ആദരിച്ചു. കൊള്ളരുതായ്മകളെ നഖശിഖാന്തം എതിര്‍ക്കുകയും ചെയ്തു.
1919 ല്‍ ബ്രിട്ടീഷ് ഭരണത്തിലെ പാളിച്ചകളും പോരായ്മകളും ചൂണ്ടിക്കാട്ടി അദ്ദേഹമെഴുതിയ രേഖകള്‍ (മിനിട്ട്സ്) ഇതിനൊരു തെളിവാണ്.
അക്കാലത്ത് വൈസ്രോയുടെ മുഖത്തു നോക്കി ഇത്തരം കാര്യങ്ങള്‍ പറയാന്‍ ആരും ധൈര്യപ്പെട്ടിരുന്നില്ല. ശങ്കരന്‍ നായരുടെ മിക്ക ശുപാര്‍ശകളും സര്‍ക്കാര്‍ അംഗീകരിച്ചു.
ബ്രിട്ടീഷ് സര്‍ക്കാരിന്‍റെ കീഴില്‍ ഉന്നതമായ ഉദ്യോഗത്തില്‍ ഇരിക്കവേയാണ് ചേറ്റൂര്‍ ഉദ്യോഗം വലിച്ചെറിഞ്ഞ് സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം നല്‍കിയത്.
|