പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > സമകാലികം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഭൂമിയുടെ രക്ഷയ്ക്കായി ഒരു ദിനം
PRO
കേരളവും ലാറ്ററീകരണത്തിന് ഇരയായ സംസ്ഥാനമാണെന്ന് പറഞ്ഞാല്‍ ഒരുപക്ഷേ വിശ്വസിക്കാന്‍ പ്രയാസം തോന്നിയേക്കാം. ഇത് രൂക്ഷമായ തോതില്‍ കാണുന്നത് മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് തുടങ്ങിയ സ്ഥലങ്ങളിലാണ്. വനനശീകരണം വ്യാപകമായ വയനാട്ടിലും ലാറ്ററീകരണമുണ്ട്.

ഉപയോഗത്തിന് ശേഷം മണ്ണില്‍ വലിച്ചെറിയുന്ന പ്ളാസ്റ്റിക്കുകള്‍ അലിഞ്ഞുചേരാന്‍ തന്നെ ഏകദേശം 500 വര്‍ഷത്തോളം എടുക്കമത്രേ. സര്‍ക്കാരുകള്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാത്തപക്ഷം പ്ലാസ്റ്റിക് മൂലമുള്ള ശ്വാസം മുട്ടലില്‍ നിന്ന് ഭൂമിയെ രക്ഷിക്കാനാവില്ല.

അന്തരീക്ഷ മലിനീകരണത്തില്‍ വാഹനങ്ങളും പ്രധാന പങ്ക് വഹിക്കുന്നു. കാലഹരണപ്പെട്ട വാഹനങ്ങള്‍ നിരത്തില്‍ അനുവദിക്കാതിരിക്കുകയും മലിനീകരണ നിയന്ത്രണം കര്‍ശനമാക്കുകയും ചെയ്യാതിരുന്നാല്‍ ഇന്ത്യ പോലുള്ള വികസ്വരരാജ്യങ്ങളില്‍ വാഹനം മൂലമുള്ള മലിനീകരണം നിയന്ത്രിക്കാനാവില്ല.

അന്തരീക്ഷമലിനീകരണവും അതിന്‍റെ പ്രതിഫലനങ്ങളും കാലാവസ്ഥയില്‍ ഗണ്യമായ മാറ്റങ്ങള്‍ വരുത്തുന്നു. കടല്‍ജലത്തിന്‍റെ നിരപ്പ് ഉയരുന്നതിന് ആഗോളതാപനം കാരണമാകുന്നു. ഭൂമിയെ സംരക്ഷിക്കാതിരുന്നാല്‍, പരിചരിക്കാതിരുന്നാല്‍, സുനാമിയും കടല്‍ക്ഷോഭങ്ങളും ഭൂമി കുലുക്കങ്ങളും ഇനിയും അന്തമില്ലാത്ത നാശം വിതയ്ക്കുമെന്ന് ഉറപ്പാണ്.

ക്യോട്ടോ ഉടമ്പടി പൂര്‍ണമായി നടപ്പാക്കാന്‍ കഴിഞ്ഞാല്‍ത്തന്നെ 2050 ഓടെ ശരാശരി ആഗോളതാപനില 0.02 ഡിഗ്രി സെന്‍റിഗ്രേഡ് മുതല്‍ 0.28 ഡിഗ്രി സെന്‍റിഗ്രേഡ് വരെ മാത്രമേ നിയന്ത്രിക്കാന്‍ കഴിയുകയുള്ളൂ‍ എന്നാണ് ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇപ്പോഴത്തെ അവസ്ഥയില്‍ ഉടമ്പടി പൂര്‍ണമായും നടപ്പിലാക്കാന്‍ കഴിയുമോ എന്ന സംശയം ബാക്കിയാണ്. ഈ അവസരത്തില്‍ നാമോരോത്തരും ഭൌമ പരിചരണത്തിനും സംരക്ഷണത്തിനും ശ്രമിക്കേണ്ടിയിരിക്കുന്നു.
<< 1 | 2 
കൂടുതല്‍
ലോക പൈതൃകത്തിന് ഈ ദിനം
യാത്രാതീവണ്ടിയുടെ കന്നിയോട്ടം
വരകള്‍ക്കുമപ്പുറം- ഡാവിന്‍ഞ്ചി
ഏപ്രില്‍ 14 അംബേദ്കര്‍ ജയന്തി
ഈ വിധി ചരിത്രം
മരിക്കാത്ത ഓര്‍മ്മകളില്‍ മൊറാര്‍ജി