പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > സമകാലികം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഭൂമിയുടെ രക്ഷയ്ക്കായി ഒരു ദിനം
PRO
ഏപ്രില്‍ 22 ലോകഭൗമദിനം. വികസ്വരരാജ്യങ്ങളെയും അവികസിത രാജ്യങ്ങളെയും ഏറെ ബാധിക്കുന്ന മലിനീകരണ ഭീഷണിയെയും അത് നിത്യ ജീവിതത്തില്‍ വരുത്തുന്ന പ്രശ്നങ്ങളെയും കുറിച്ച് ചിന്തിക്കേണ്ട ദിനം.

ഭൗമദിനത്തില്‍ മുപ്പത്തിയെട്ടാം വാര്‍ഷികമാണ് 2008 ലേത്. 141 രാജ്യങ്ങള്‍ ഒപ്പിട്ട 1997ലെ ക്യോട്ടോ ഉച്ചകോടിയോടെയാണ് ഭൗമദിനം സംഘടിതമായി ആചരിച്ചു തുടങ്ങിയത്.

വ്യവസായവല്‍കൃത രാജ്യങ്ങള്‍ പുറത്തുവിടുന്ന ഹരിതഗൃഹ വാതകങ്ങളും ഓസോണ്‍ പാളിക്ക് നേരിടുന്ന ഭീഷണിയും ആഗോളതാപനത്തിന് വഴിവച്ചിട്ടുണ്ട്. ഇപ്പോള്‍, വികസ്വര രാജ്യങ്ങളും വ്യവസായവല്‍ക്കരണ പാതയില്‍ കുതിച്ചുമുന്നേറുന്നതോടെ ഹരിതഗൃഹ വാതകങ്ങളുടെ പുറംതള്ളല്‍ അനിയന്ത്രിതമാം വിധം ഉയരുകയാണ്.

മണ്ണിന്‍റെ സ്വാഭാവികമായ ഘടനയില്‍ മാറ്റവും മലിനീകരണവുമാണ് മൂന്നാം ലോകരാജ്യങ്ങളിലെ കാര്‍ഷിക ഉത്പാദനക്ഷമത കുറയുന്നതിനുള്ള പ്രധാനകാരണമെന്ന് വാഷിംഗ്ടണ്‍ ആസ്ഥാനമായുള്ള വേള്‍ഡ് റിസോഴ്സ് ഇന്‍സ്റ്റിറ്റൂട്ടിലെ പഠനങ്ങള്‍ തെളിയിക്കുന്നു.

അവരുടെ പഠനങ്ങളനുസരിച്ച് രണ്ടാം ലോക മഹായുദ്ധനന്തരം ഏകദേശം 120 കോടി ഹെക്ടര്‍ കൃഷിഭൂമി ഉപയോഗരഹിതമായി കണക്കാക്കുന്നു. മേല്‍മണ്ണിന്‍റെ കനത്ത നഷ്ടം മൂലം ഉത്പാദനം കുറയുകയും ലാറ്ററീകരണം എന്ന ഭൗതിക-രാസ പ്രക്രിയയ്ക്ക് വഴി തെളിയിക്കുകയും ചെയ്യുന്നു.
1 | 2  >>  
കൂടുതല്‍
ലോക പൈതൃകത്തിന് ഈ ദിനം
യാത്രാതീവണ്ടിയുടെ കന്നിയോട്ടം
വരകള്‍ക്കുമപ്പുറം- ഡാവിന്‍ഞ്ചി
ഏപ്രില്‍ 14 അംബേദ്കര്‍ ജയന്തി
ഈ വിധി ചരിത്രം
മരിക്കാത്ത ഓര്‍മ്മകളില്‍ മൊറാര്‍ജി