പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > സമകാലികം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ലോക പൈതൃകത്തിന് ഈ ദിനം
PRO
പൈതൃകം, പൂര്‍വ്വികര്‍ കാത്തുവച്ച് പോയ മഹത്തായ കാര്യങ്ങളാണ്. കരുതലോടെ കാത്തുസൂക്ഷിക്കേണ്ടവ. സ്ഥലങ്ങളോ സമുച്ചയങ്ങളോ വാമൊഴിയോ വരമൊഴിയോ ആവട്ടെ പൈതൃകങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടവയാണ്. കടന്നുകയറ്റത്തിനും മാറ്റങ്ങള്‍ക്കും വിധേയമാക്കാതെ ഇവയെ കാത്തു സൂക്ഷിക്കേണ്ട കടമ മാനവരാശിയുടേതാണ്.

ഏപ്രില്‍ 18 ലോക പൈതൃകദിനം. ഈ ദിവസം സ്മാരകങ്ങളുടെയും പാരമ്പര്യ ഇടങ്ങളുടെയും അന്താരാഷ്ട്ര ദിനമായി ആചരിക്കാന്‍ 1983 നവംബറില്‍ യുണെസ്കോ തീരുമാനിച്ചു.

ലോകത്തില്‍ സംരക്ഷിക്കപ്പെടേണ്ട ഇടങ്ങള്‍ യുണെസ്കോയുടെ ലോക പൈതൃക സമിതിയാണ് കണ്ടെത്തുന്നത്. ഇതുവരെ 142 രാജ്യങ്ങളില്‍ നിന്നുള്ള 851 ഇടങ്ങള്‍ ലോക പൈതൃക പട്ടികയിലുണ്ട്. ഇതില്‍ സംസ്കാര സമ്പന്നമായ ഇന്ത്യയില്‍ നിന്ന് 27 ഇടങ്ങള്‍ക്കും സ്ഥാനമുണ്ട്.

അജന്ത, എല്ലോറ ഗുഹകള്‍, കേരളത്തില്‍ നില നിന്നിരുന്ന കൂടിയാട്ടം, ഋഗ്വേദ പുരാ ലിഖിതങ്ങള്‍ , വേദോച്ചാരണം എന്നിവയ്ക്ക് ഇന്ത്യയില്‍ നിന്നുള്ള പാരമ്പര്യ ഇടങ്ങളില്‍ സ്ഥാനം പിടിക്കാനായി. ബിസി 1800-1500 കാലഘട്ടത്തോളം പഴക്കമുള്ള ഋഗ്വേദത്തിന്‍റെ കൈയെഴുത്ത് പ്രതികളാണ് യുണെസ്കോ സംരക്ഷണ പട്ടികയിലാക്കിയത്.

2007 ല്‍ ഡല്‍ഹിയിലെ ചുവപ്പുകോട്ടയും ലോക പൈതൃക പട്ടികയില്‍ ഇടം നേടിയിരുന്നു. ഷാജഹാന്‍ ചക്രവര്‍ത്തിയുടെ പുതിയ തലസ്ഥാനമായ ഷാജഹാനബാദിലെ കൊട്ടാരമായിരുന്നു ചുവപ്പ് കോട്ട. മുഗള്‍ വാസ്തുശില്‍പ്പരീതിയാണ് അടിസ്ഥാനമെങ്കിലും ഓരോ മട്ടുപ്പാവിലും മുഗള്‍,പേര്‍ഷ്യന്‍, ഹിന്ദു പാരമ്പര്യത്തിന്‍റെ ശേഷിപ്പുകളും കാണാനാവും.

ജപ്പാനിലെ ഇവാമി ജിന്‍‌സന്‍ വെള്ളി ഖനി, തുര്‍ക്ക്‌മനിസ്ഥാനിലെ നിസയിലുള്ള പാര്‍ത്ഥിയന്‍‌മാരുടെ കോട്ട,ഓസ്ട്രേലിയയിലെ സിഡ്നി ഓപ്പെറ എന്നിവയും ലോകത്തിലെ ആദ്യ ഫീച്ചര്‍ ഫിലിമും 2007 ല്‍ ലോകപാരമ്പര്യ പട്ടികയില്‍ ഇടം നേടിയിരുന്നു.
കൂടുതല്‍
യാത്രാതീവണ്ടിയുടെ കന്നിയോട്ടം
വരകള്‍ക്കുമപ്പുറം- ഡാവിന്‍ഞ്ചി
ഏപ്രില്‍ 14 അംബേദ്കര്‍ ജയന്തി
ഈ വിധി ചരിത്രം
മരിക്കാത്ത ഓര്‍മ്മകളില്‍ മൊറാര്‍ജി
ഭസ്‌മം ധരിക്കുന്നത്‌ എന്തിന്‌ ?